ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥൻ From Wikipedia, the free encyclopedia
ഇന്ത്യൻ വ്യോമസേനയിലെ ഒരു വിംഗ് കമാൻഡറും ഒരു മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ.[1] [2] 2019-ലെ ഇന്ത്യ–പാകിസ്താൻ സംഘർഷത്തിൽ അതിർത്തി കടന്നെത്തിയ പാക് പോർവിമാനങ്ങളെ തുരത്തുന്ന നീക്കത്തിനിടയിൽ തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ട അഭിനന്ദൻ, പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായി. മൂന്ന് ദിവസം പാകിസ്താൻ സേനയുടെ യുദ്ധ തടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു.
വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ | |
---|---|
ജനനം | [അവലംബം ആവശ്യമാണ്] തമിഴ്നാട്, ഇന്ത്യ | 21 ജൂൺ 1983
ദേശീയത | ഇന്ത്യ |
വിഭാഗം | ഇന്ത്യൻ എയർ ഫോഴ്സ് ഭാരതീയ വായുസേന |
പദവി | വിംഗ് കമാൻഡർ |
Service number | 27981 |
യുദ്ധങ്ങൾ | 2019 ഇന്ത്യ–പാകിസ്താൻ സംഘർഷം |
2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.[3][4] നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാകിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദന്റെ മോചനം പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റുമുട്ടലിലേക്കു കടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ അയവുവരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
1983 ജൂൺ 21 ന് തമിഴ്നാട്ടിൽ ജനിച്ചു. അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ, അമ്മ ഒരു ഡോക്ടറാണ്. 2004-ൽ വ്യോമസേനയിൽ ചേർന്ന അഭിനന്ദൻ ചെന്നൈ താമ്പരത്തെ തരമണി വ്യോമസേന കേന്ദ്രത്തിലാണ് പൈലറ്റായി (173 കോഴ്സ് വിഭാഗം) പരിശീലനം പൂർത്തിയാക്കിയത്.
അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ മീശ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഇതിനെ "അഭിനന്ദൻ-കട്ട്" എന്ന് വിളിക്കപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.