യുണൈറ്റഡ് സ്റ്റേറ്റ്സിലെ തദ്ദേശീയരായ ജനങ്ങളുടെ സാംസ്കാരികമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പു From Wikipedia, the free encyclopedia
അതബാസ്കൻ ഗോത്രവർഗക്കാരുടെ ഭാഷ സംസാരിക്കുന്ന അമേരിക്കൻ ഇന്ത്യാക്കാരാണ് അപ്പാച്ചി ഇന്ത്യർ. വെള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് പടിഞ്ഞാറൻ അരിസോണയിൽനിന്ന് മധ്യ ടെക്സാസിലേക്കും (Central texas) പടിഞ്ഞാറൻ കൻസാസിലേക്കും (kansas) ഇവർ പലായനം ചെയ്തു.
Regions with significant populations | |
---|---|
Arizona, New Mexico and Oklahoma | |
Languages | |
Chiricahua, Jicarilla, Lipan Apache, Plains Apache, Mescalero, Western Apache | |
Religion | |
Native American Church, Christianity, traditional shamanistic tribal religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Inuit |
ലിപാൻ, ജികാറില്ല, മെസ്കാലെറോ, കിയോവ അപ്പാച്ചി എന്നിവ കിഴക്കൻ അപ്പാച്ചി മേഖലയിലെ ഉപഗോത്രങ്ങളാണ്. ഇവർ വസിക്കുന്നത് താഴ്വരകളിലാണ്. പടിഞ്ഞാറൻ മേഖലയിലെ പ്രധാന ഉപഗോത്രങ്ങൾ ചിരികാഹുവ, ടൊന്റോ, പിനാൽ, കൊയോടെറോ, അറിവെയ്പാ, വൈറ്റ് മൌണ്ടൻ അപ്പാച്ചി എന്നിവയാണ്.
ജികാറില്ല ഗോത്രക്കാരുടെ പ്രധാന തൊഴിൽ കൃഷിയും മൺപാത്ര നിർമ്മാണവും ആയിരുന്നു. കിയോവ ഒഴികെയുള്ള ഗോത്രക്കാർ കൂട നെയ്ത്തിൽ വിദഗ്ദ്ധരായിരുന്നു. 17-ആം നൂറ്റാണ്ടോടെ അതബാസ്കർ തെക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലേക്ക് നുഴഞ്ഞുകയറിത്തുടങ്ങി. 17-ആം നൂറ്റാണ്ടു വരെ ഇത് തുടർന്നു. അപ്പാച്ചെകൾ ഈ കാലഘട്ടത്തിൽ കരുത്താർജിച്ചു. സ്പെയിനിനും, മെക്സിക്കോയ്ക്കും ഇവർ തലവേദനയായി. 1846-ൽ ഈ പ്രദേശം ന്യൂ മെക്സിക്കോയുടെ ഭാഗമായി. 1850-കളിൽ സമാധാനം നിലനിർത്താൻ സഹകരിച്ചിരുന്ന ചിരികാഹുവ വിഭാഗത്തിന്റെ തലവനായ കോച്ചിസിനെ 1861-ൽ ചതിയിലൂടെ കീഴ്പ്പെടുത്തിയത് ഇവർ അമേരിക്കക്കാരുമായി യുദ്ധം ആരംഭിക്കാൻ ഇടയാക്കി. അമേരിക്കൻ ആഭ്യന്തരകലാപം യുദ്ധത്തിന് ആക്കം കൂട്ടി. അപ്പാച്ചി ഇന്ത്യക്കാരും വെളുത്ത വർഗക്കാരും തമ്മിൽ നടന്ന യുദ്ധം ഗുരുതരമായ നാശനഷ്ടങ്ങൾക്കിടവരുത്തി. കൊയോടെറോ, ലിപാൻ ഗോത്രങ്ങൾ തുടച്ചു നീക്കപ്പെട്ടു. 1863-ൽ മെസ്കാലെറോയും 1868-ൽ ജികാറില്ലയും അടിയറവ് പറഞ്ഞു. കോച്ചിസും ചിരികാഹുവയുടെ ഒരു വലിയ വിഭാഗവും 1872-ൽ സമാധാനസന്ധിക്ക് തയ്യാറായി. ജെറോനിമോ എന്ന നേതാവ് നയിച്ചിരുന്ന ചിരികാഹുവക്കാർ കോച്ചിസിന്റെ സമാധാന ഉടമ്പടി തിരസ്കരിച്ചു വിട്ടുനിന്നു. എങ്കിലും 1886-ൽ ജെറോനിമോയുടെ കീഴടങ്ങലോടെ ശേഷിച്ചവരും കീഴടങ്ങാൻ നിർബന്ധിതരായി. യുദ്ധത്തടവുകാരെ ഫ്ലോറിഡയിൽ തടവിലിടുകയും ഓക്ലയിലെ ഫോർട്ട്ഹില്ലിലേക്ക് നാടുകടത്തുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.