![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/58/GHS-pictogram-skull.svg/langml-640px-GHS-pictogram-skull.svg.png&w=640&q=50)
അപകട അടയാളങ്ങൾ
From Wikipedia, the free encyclopedia
അപകടകരമായ വസ്തുക്കളേയോ സാഹചര്യങ്ങളേയോ ഉപകരണങ്ങളേയോ സൂചിപ്പിക്കുന്ന അംഗീകരിക്കപ്പെട്ട അടയാളങ്ങളാണ് അപകട അടയാളങ്ങൾ അഥവാ മുന്നറിയിപ്പ് അടയാളങ്ങൾ ( Hazard symbols or warning symbols). വൈദ്യുത അപകട സാധ്യത, വിഷവസ്തുക്കൾ, റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തുടങ്ങിയവയും ഇത്തരം അടയാളങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു. നിയമപരമായി നിർദ്ദേശിക്കപ്പെടുന്നവയാണ് ഈ അടയാളങ്ങൾ. അപകടസാധ്യത വ്യക്തമാകുന്ന തരത്തിൽ വ്യത്യസ്ത നിറത്തിലും അധികവിവരങ്ങൾ ചേർത്തുമാണ് ഇവ നൽകുന്നത്. ഭാഷാപരിമിതി മറികടന്ന് സന്ദേശമെത്തിക്കാൻ ഇത്തരം അടയാളങ്ങൾക്കാവുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/58/GHS-pictogram-skull.svg/640px-GHS-pictogram-skull.svg.png)