![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/59/Ana_de_Armas%252C_March_2018%252C_GQ_Mexico_04_cropped.jpg/640px-Ana_de_Armas%252C_March_2018%252C_GQ_Mexico_04_cropped.jpg&w=640&q=50)
അന ഡി അർമാസ്
സ്പെയിനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
അന സെലിയ ഡി അർമാസ് കാസോ ((സ്പാനിഷ് ഉച്ചാരണം: [ˈana ˈselja ðe ˈarmas ˈkaso]; ജനനം 30 ഏപ്രിൽ 1988) ഒരു ക്യൂബൻ, സ്പാനിഷ് നടിയാണ്. ക്യൂബയിൽ തന്റെ കരിയർ ആരംഭിച്ച അവർ റൊമാന്റിക് നാടകീയ ചിത്രമായ ഉന റോസ ഡി ഫ്രാൻസിയയിൽ (2006) ഒരു പ്രധാന വേഷം ചെയ്തു. 18-ആം വയസ്സിൽ, സ്പെയിനിലെ മാഡ്രിഡിലേക്ക് താമസം മാറിയ അവർ, 2007 മുതൽ 2010 വരെയുള്ള കാലത്ത് ആറ് സീസണുകളിൽ എൽ ഇന്റർനാഡോ എന്ന ജനപ്രിയ നാടകത്തിൽ അഭിനയിച്ചു.
അന ഡി അർമാസ് | |
---|---|
![]() ഡി അർമാസ് 2018ൽ | |
ജനനം | അന സെലിയ ഡി അർമാസ് കാസോ (1988-04-30) 30 ഏപ്രിൽ 1988 (36 വയസ്സ്) ഹവാന, ക്യൂബ |
പൗരത്വം |
|
തൊഴിൽ | നടി |
സജീവ കാലം | 2006–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Marc Clotet
(m. 2011; div. 2013) |
ലോസ് ഏഞ്ചൽസ് നഗരത്തിലേയ്ക്ക് മാറിയതിന് ശേഷം, സൈക്കോളജിക്കൽ ത്രില്ലറായ നോക് നോക് (2015), കോമഡി-ക്രൈം ഫിലിം വാർ ഡോഗ്സ് (2016) എന്നിവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന വേഷങ്ങൾ ചെയ്ത ഡി അർമാസ് കൂടാതെ ഹാൻഡ്സ് ഓഫ് സ്റ്റോൺ (2016) എന്ന സ്പോർട്സ് ബയോപിക്കിൽ ഒരു സഹകഥാപാത്രത്തെയും അവതരിപ്പിച്ചു. ബ്ലേഡ് റണ്ണർ 2049 (2017) എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലെ ജോയ് എന്ന കഥാപാത്രത്തിലൂടെയാണ് അവർ പ്രശസ്തിയിലേക്ക് ഉയർന്നത്. നൈവ്സ് ഔട്ട് (2019) എന്ന മിസ്റ്ററി ചിത്രത്തിലെ നഴ്സ് മാർട്ട കാബ്രേരയെ അവതരിപ്പിച്ചതിന്, മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ ഇതേ വേഷത്തിന് മികച്ച സഹനടിക്കുള്ള സാറ്റേൺ അവാർഡ് നേടുകയും ചെയ്തു. പിന്നീട് ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിൽ (2021) ബോണ്ട് ഗേൾ പലോമയായി അഭിനയിച്ചതു കൂടാതെ ബയോപിക് ബ്ലോണ്ടിൽ (2022) മരിലിൻ മൺറോയെ അവതരിപ്പിച്ചതിൻറെ പേരിലും പ്രശംസ നേടി. ബ്ലോണ്ടിലെ വേഷം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് മറ്റൊരു നാമനിർദ്ദേശവും നേടിയിരുന്നു.