അന്ന മരിയ വാക്കർ
From Wikipedia, the free encyclopedia
അന്ന മരിയവാക്കർ (1778-1852), ഭർത്താവ് കേണൽ ജോർജ് വാറൺ വാക്കർ (1778-1843) എന്നിവർ 1830 നും 1838 നും ഇടയിൽ സസ്യങ്ങളുടെ വിപുലമായ ശേഖരങ്ങൾ കണ്ടെത്തിയ സിലോണിലെ സ്കോട്ടിംഗ് ബൊട്ടാണിസ്റ്റുകളായിരുന്നു. ഒട്ടേറെ പന്നച്ചെടികളും ഓർക്കിഡുകളുമാണ് ഇവർ രേഖപ്പെടുത്തിയിട്ടുള്ളത്. സർ വില്യം ജാക്ക്സൺ ഹുക്കറുടെ പേരിനോടൊപ്പമാണ് ഇവർ അറിയപ്പെട്ടിരുന്നത്. റോബർട്ട് വൈറ്റ് പോലുള്ള പ്രദേശത്തെ മറ്റു സസ്യശാസ്ത്രജ്ഞരുമായി അവർ ബന്ധപ്പെട്ടു പ്രവർത്തിച്ചു. അന്ന മരിയ ഒരു മികച്ച സസ്യശാസ്ത്രജ്ഞയായിരുന്നു. അവർ പലതരം ഓർക്കിഡുകളെക്കുറിച്ചും വിവരിച്ചു. [1]വാനില വാക്കേറിയെ, ലിപരിസ് വാക്കേറിയെ, ട്രൈക്സ്സ്പർമം വൊക്കേരി എന്നിവ ഇവർ പേർ നല്കിയ സസ്യസ്പീഷീസുകളാണ്.[2][3]
വസ്തുതകൾ അന്ന മരിയ വാക്കർ, ജനനം ...
അന്ന മരിയ വാക്കർ | |
---|---|
ജനനം | 1778 |
മരണം | 1852, age 74 മംഗലാപുരം, ഇന്ത്യ |
അന്ത്യ വിശ്രമം | സെന്റ് പോൾസ് ചർച്ച് ശ്മശാനം, മംഗലാപുരം |
ദേശീയത | British |
അറിയപ്പെടുന്നത് | സസ്യശാസ്ത്രജ്ഞ, പ്ലാന്റ് കളക്ടർ, ബൊട്ടാണിക്കൽ ആർട്ടിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ജോർജ്ജ് വാറൻ വാക്കർ |
കുട്ടികൾ | ഏഴ് |
മാതാപിതാക്ക(ൾ) | കേണൽ റോബർട്ട് പാറ്റൺ, കോൺസ്റ്റാന്റിയ അഡ്രിയാന സാലി മാപ്ലെറ്റോഫ്റ്റ് |
അടയ്ക്കുക