അഥല്യ
From Wikipedia, the free encyclopedia
ബൈബിൾ കഥാപാത്രങ്ങളായ ആഹാബിന്റെയും ഈസേബലിന്റെയും പുത്രിയും, ഇസ്രയേൽ രാജാവായിരുന്ന ഒമ്രിയുടെ പൌത്രിയുമായിരുന്നു അഥല്യ. ഇവർ യഹൂദരാജാവായിരുന്ന ജെഹോരാമിന്റെ ഭാര്യ ആയിരുന്നു. ജെഹോരാമിന്റെ പിൻഗാമിയും സ്വപുത്രനുമായ അഹാസിയാവിന്റെ മരണശേഷം അഥല്യ സിംഹാസനം കൈവശപ്പെടുത്തുകയും അധികാരത്തിൽ തുടരുന്നതിനുവേണ്ടി, രാജകുടുംബത്തിൽ ശേഷിച്ചവരെയെല്ലാം കൊല്ലിക്കുകയും ചെയ്തു. എന്നാൽ അഗാസിയാവിന്റെ പുത്രനായ യോവാശിനെ അദ്ദേഹത്തിന്റെ സഹോദരി രക്ഷപ്പെടുത്തി ഒളിവിൽ പാർപ്പിച്ചു. അഥല്യ ആറുവർഷം അധികാരത്തിലിരുന്നു. രക്ഷപ്പെട്ട യോവാശിനെ യഹോയാദാ എന്ന പുരോഹിതൻ കിരീടധാരണം ചെയ്യിച്ചു. അഭിഷേകത്തിന്റെ കോലാഹലംകേട്ട് തത്സമയം അവിടെ എത്തിയ അഥല്യയെ ജനക്കൂട്ടം പിടികൂടി കൊലപ്പെടുത്തുകയുണ്ടായി.
അഥല്യ | |
---|---|
ജൂദന്മാരുടെ രാജ്ഞി | |
ഭരണകാലം | 842 – 837 BC |
മുൻഗാമി | Ahaziah of Judah |
പിൻഗാമി | Jehoash of Judah |
രാജകൊട്ടാരം | House of Ahab |
പിതാവ് | Ahab |
മാതാവ് | Jezebel |
1960-ൽ ജീൻ ബാപ്ടിസ്റ്റ് റസീൻ എന്ന ഫ്രഞ്ചു സാഹിത്യകാരൻ ഈ കഥയെ ആസ്പദമാക്കി അഥാലി എന്ന അഞ്ചു രംഗങ്ങളുള്ള ഒരു ദുരന്തനാടകം രചിച്ചിട്ടുണ്ട്. മനുഷ്യമനസ്സിന്റെ അനുപമസൃഷ്ടി എന്നാണ് ഈ കൃതിയെക്കുറിച്ച് വോൾട്ടയർ അഭിപ്രായപ്പെട്ടിട്ടുള്ളത്.