ഒരു രാസമൂലകത്തിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണിക / From Wikipedia, the free encyclopedia
അണു അഥവാ ആറ്റം (atom), ഒരു രാസമൂലകത്തിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ്. പ്രപഞ്ചത്തിൽ ഉള്ള എല്ലാ പദാർത്ഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് വിവിധതരം അണുക്കളാലാണ്. അണുക്കൾ ചേർന്ന് തന്മാത്ര അഥവാ മോളിക്യൂൾ (Molecule) ഉണ്ടാവുന്നു .
ആറ്റം എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നുമുള്ളതാണ്. ‘വിഭജിക്കാൻ സാധിക്കാത്തത്’ എന്നാണ് ആറ്റം എന്ന വാക്കിനർത്ഥം. അണു അവിഭാജ്യമായ കണികയൊന്നുമല്ല . ഒരു അണുവിൽ കാണപ്പെടുന്ന വിവിധ കണങ്ങളെ സബ് ആറ്റോമിക് കണങ്ങൾ എന്നു പറയുന്നു.[1][2]
കൂടുതൽ വിവരങ്ങൾ Helium atom, Classification ...
Helium atom
ഹീലിയം ആറ്റത്തിന്റെ ഘടന വ്യക്തമാക്കുന്ന ചിത്രം. നടുവിൽ ന്യൂക്ലിയസും (പിങ്ക് നിറം) അതിനു ചുറ്റും ഇലക്ട്രോൺ മേഘപടലവും കാണാം.
അണുവിൽ പ്രോട്ടോണുകളും ന്യൂട്രോണുകളും ഒന്നു ചേർന്നിരിക്കുന്നു. സാന്ദ്രതയും പിണ്ഡവും ഏറിയ ഈ ഭാഗത്തെ അണുകേന്ദ്രം അഥവാ ന്യൂക്ലിയസ് എന്നു വിളിക്കുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസിന്റെ ഭാഗമാകയാൽ, ഈ കണങ്ങളെ പൊതുവേ ന്യൂക്ലിയോണുകൾ എന്നു വിളിക്കുന്നു. ഇലക്ട്രോണുകളുടെ പിണ്ഡം ന്യൂക്ലിയോണുകളെ അപേക്ഷിച്ച് തുലോം കുറവായതിനാൽ അണുവിന്റെ പിണ്ഡം മുഴുവനായി അണുകേന്ദ്രത്തിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു പറയാം. അണുകേന്ദ്രത്തിനു ചുറ്റുമുള്ള വളരെ വലിയ മേഖലയിൽ കേന്ദ്രത്തെ ചുറ്റുന്ന ഇലക്ട്രോണുകളെ , ആധുനിക സങ്കൽപ്പത്തിൽ ഇലക്ട്രോൺ മേഘം ആയി കണക്കാക്കുന്നു. അണുകേന്ദ്രത്തെ പിളർന്നാണ് ആണവോർജ്ജം ഉല്പ്പാദിപ്പിക്കുന്നത്.