അഡ്ഡോ എലഫൻറ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അഡ്ഡോ എലഫൻറ് ദേശീയോദ്യാനം സൌത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്തിന് സമീപസ്ഥമായി സ്ഥിതിചെയ്യുന്ന ഒരു വിഭിന്നമായ വന്യജീവി സംരക്ഷണ ഉദ്യാനമാണ്. ദക്ഷിണാഫ്രിക്കയിലെ 19 ദേശീയോദ്യാനങ്ങളിലൊന്നാണിത്. ആകെയുള്ള 19 ദേശീയോദ്യാനങ്ങളിൽ ക്രൂഗർ ദേശീയോദ്യാനവും കഗലഗാഡി ട്രാൻസ്ഫോണ്ടിയർ ഉദ്യാനവും കഴിഞ്ഞാൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ദേശീയോദ്യാനമാണിത്.
Addo Elephant National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Eastern Cape, South Africa |
Nearest city | Port Elizabeth |
Coordinates | 33°26′46″S 25°44′45″E |
Area | 1,640 കി.m2 (630 ച മൈ)[1] |
Established | 1931[1] |
Governing body | South African National Parks |
www |
ഉദ്യാനത്തിൻറെ യഥാർത്ഥ ഭാഗം 1931 ൽ സ്ഥാപിതമായി. പ്രസിദ്ധ പ്രകൃതിവാദിയും ഷഡ്പദശാസ്ത്രകാരനുമായിരുന്ന സിഡ്നി സ്കെയിഫിൻറെ പ്രവർത്തനങ്ങളാണ്, പ്രദേശത്ത് ബാക്കിയുള്ള പതിനൊന്നു ആനകൾക്കുവേണ്ടി ഒരു വന്യമൃഗസംരക്ഷണകേന്ദ്രം തുടങ്ങുവാനുള്ള നടപടികൾക്കു തുടക്കം കുറിച്ചത്. സമീപകാലത്ത് 600 ൽ അധികം ആനകളും സസ്തനികളുടെ ഒരു വലിയ കൂട്ടത്തിൻറേയും ആവാസ വ്യവസ്ഥയായി മാറിയതോടെ ഈ ഉദ്യാനത്തിൻറെ സ്ഥാപനം ഒരു വലിയ വിജയകരമായിരുന്നു എന്നു തെളിഞ്ഞു.
യഥാർത്ഥ ദേശീയോദ്യാനം പിൽക്കാലത്ത്, സൺഡെ നദിയുടെ അഴിമുഖം മുതൽ അലക്സാണ്ഡ്രിയയിലേയക്കു വ്യാപിച്ചുകിടക്കുന്ന വുഡി കേപ്പ് നേച്ചർ റിസർവ്വും പെൻഗ്വിനുകളുടേയും ഗാന്നെറ്റുകളുടേയും (ഒരു തരം മീൻ റാഞ്ചിപ്പക്ഷി) പ്രജനന കോളനികളായ സെൻറ് ക്രോയിക്സ് ദ്വീപും ബേർഡ് ഐലൻറും ചേർന്നുള്ള മറൈൻ റിസർവ്വും ഉൾപ്പെടുത്തി വികസിപ്പിച്ചിരുന്നു.
ഏകദേശം 120,000 പക്ഷികളുള്ള ബേർഡ് ഐലൻറ് ഗാന്നെറ്റുകളുടെ, ലോകത്തെ ഏറ്റവും വലിയ പ്രജനന കോളനിയാണ്. അതുപോലെ തന്നെ സെൻറ് ക്രോയിക്സ് ഐലൻറു കഴിഞ്ഞാൽ, ആഫ്രിക്കൻ പെൻഗ്വിനുകളുടെ രണ്ടാമത്തെ വലിയ പ്രജനന കോളനിയുമാണിത്. ഈ സമുദ്ര ആസ്തികൾ, 1,640 ചതുരശ്ര കിലോമീറ്റർ വിസതൃതിയുള്ള അഡ്ഡോ ദേശീയ എലഫൻറ് പാർക്കിനെ വിപുലീകരിച്ച് 3,600 ചതരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രേറ്റർ അഡ്ഡോ എലഫൻറ് ദേശീയോദ്യാനം രൂപീകരിക്കുന്നതിനുള്ള പദ്ധതികൾക്കു പ്രചോദനമായിത്തീർന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.