From Wikipedia, the free encyclopedia
1475-നടുത്ത് വധിക്കപ്പെട്ട നെതർലാന്റ്സ് കലാകാരനായ ഹൈറോണിമസ് ബോഷ് തടിയിൽ ചിത്രീകരിച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് അഡോറേഷൻ ഓഫ് ദ മാഗി. അമേരിക്കയിലെ ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിട്ടുണ്ട്. ഈ പെയിന്റിങ്ങിന്റെ ഒരു പ്രധാന സവിശേഷത ഊർജ്ജസ്വലതയുള്ള ദൂരക്കാഴ്‌ച നൽകുന്നു.[1] കൂടാതെ ഇതിൻറെ പകർപ്പുകളിൽ സ്വർണ്ണ ഇലയുടെ ഉപയോഗവും വളരെയധികം കാണപ്പെടുന്നു. ബോഷ് സാധാരണമായി ഈ ശൈലി ഉപയോഗിച്ചിരുന്നില്ല.[2]റെഡ് ലേക്ക്, അസുറൈറ്റ്, ലെഡ്-ടിൻ-യെല്ലോ, ഓക്കർ എന്നീ വർണ്ണങ്ങളാണ് ചിത്രങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്.
The Adoration of the Magi | |
---|---|
Artist | Hieronymus Bosch |
Year | 1475 |
Medium | എണ്ണച്ചായം, ടെമ്പറ, oak panel |
Movement | Early Netherlandish painting |
Subject | adoration of the Magi |
Dimensions | 71.1 സെ.മീ (28.0 ഇഞ്ച്) × 56.5 സെ.മീ (22.2 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, അമേരിക്കൻ ഐക്യനാടുകൾ |
Accession No. | 13.26 |
Identifiers | RKDimages ID: 59406 The Met object ID: 435724 |
ഈ പാനലിന്റെ കൃത്യമായ കർത്തൃത്വം തർക്കവിഷയമാണ്. 2016-ൽ ബോഷ് റിസർച്ച് ആൻഡ് കൺസർവേഷൻ പ്രോജക്റ്റ് അണ്ടർഡ്രോയിംഗിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോഷിൻറേതാണെന്ന് തെളിയിച്ചിരുന്നു.
ഡച്ച് / നെതർലാൻഡിഷ് ചിത്രകാരനും ബ്രബാന്റിൽ നിന്നുള്ള ഡ്രാഫ്റ്റ്‌സ്മാനും[3] ആയിരുന്നു ഹൈറോണിമസ് ബോഷ്.[4][5] ആദ്യകാല നെതർലാൻഡിഷ് പെയിന്റിംഗ് സ്കൂളിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതിനിധികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മതപരമായ ആശയങ്ങളുടെയും വിവരണങ്ങളുടെയും അതിശയകരമായ ചിത്രീകരണങ്ങളുണ്ട്.[6]അദ്ദേഹത്തിന്റെ ജീവിതകാലത്ത് നെതർലാൻഡ്‌സ്, ഓസ്ട്രിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശേഖരിക്കുകയും വ്യാപകമായി പകർത്തുകയും ചെയ്തു. പ്രത്യേകിച്ചും നരകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭീകരവും പേടിപ്പെടുത്തുന്നതുമായ ചിത്രീകരണം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.