അഗ്നി 5
From Wikipedia, the free encyclopedia
ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു 7500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയും. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് ഈ മിസൈൽ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങൾ ഉള്ളതുമാണ്. അഗ്നി 5-നു ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. മലയാളിയായ ടെസ്സി തോമസാണ് ഈ പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടർ[9]. 2012 ഏപ്രിൽ 19-നു് ആയിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം[10]. കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു അത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത് [10].
വസ്തുതകൾ വിഭാഗം, ഉല്‍പ്പാദന സ്ഥലം ...
അഗ്നി 5 | |
---|---|
വിഭാഗം | Intercontinental ballistic missile[1][2] |
ഉല്‍പ്പാദന സ്ഥലം | ഇന്ത്യ |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 2014[3] (Testing) |
ഉപയോക്താക്കൾ | ഇന്ത്യൻ കരസേന |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | Defence Research and Development Organisation (DRDO), Bharat Dynamics Limited (BDL) |
വിശദാംശങ്ങൾ | |
ഭാരം | 50,000 kg[4] |
നീളം | 17.5 m[5] |
വ്യാസം | 2 m |
പരമാവധി റേഞ്ച് | 6,000 kilometres (3,700 mi)[6] |
Warhead | Nuclear |
Warhead weight | 1.1 ton/1000 kg[7] |
Engine | Three stage solid |
Operational range |
Over 5,500 kilometres (3,400 mi)[1][6] |
Speed | Mach 24 [8] |
അടയ്ക്കുക