അഗസ്റ്റ, ലേഡി ഗ്രിഗറി
From Wikipedia, the free encyclopedia
ഇസബെല്ലാ അഗസ്റ്റ, ലേഡി ഗ്രിഗറി(née പെഴ്സി, മാർച്ച് 15, 1852 - മേയ് 22, 1932 [1]) ഒരു ഐറിഷ് നാടകകൃത്ത്, നാടോടി ഗായിക, നാടകസംവിധായിക എന്നീ രംഗങ്ങളിൽ പ്രശസ്തയായിരുന്നു. വില്യം ബട്ട്ലർ യീറ്റ്സ്, എഡ്വാർഡ് മാർട്ടിൻ എന്നിവരുമായി ചേർന്ന് ഐറിഷ് ലിറ്റററി തിയേറ്ററും അബ്ബി തിയേറ്ററുമായി അവർ സഹകരിച്ച് രണ്ട് കമ്പനികൾക്കുമുള്ള അനേകം ചെറുകഥകൾ എഴുതി. ഐറിഷ് മിത്തോളജിയിൽ നിന്ന് എടുത്ത പല കഥകളും ലേഡി ഗ്രിഗറി പുനരാവിഷ്ക്കരണം ചെയ്തു. ബ്രിട്ടീഷ് ഭരണവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു ക്ലാസ്സിൽ ജനിച്ച അവർ അതിനെതിരെ തിരിഞ്ഞു. അവരുടെ ജീവിതകാലത്ത് അയർലണ്ടിൽ നടന്നിരുന്ന പല രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രതീകവും സാംസ്കാരിക ദേശീയതയിലേക്കുള്ള പരിവർത്തനത്തിൻറെ തെളിവുമായിരുന്നു അവരുടെ രചനകൾ.
അഗസ്റ്റ, ലേഡി ഗ്രിഗറി | |
---|---|
![]() Lady Gregory pictured on the frontispiece to "Our Irish Theatre: A Chapter of Autobiography" (1913) | |
ജനനം | Isabella Augusta Persse (1852-03-15)15 മാർച്ച് 1852 Roxborough, County Galway, Ireland |
മരണം | 22 മേയ് 1932(1932-05-22) (പ്രായം 80) |
അന്ത്യ വിശ്രമം | New Cemetery in Bohermore, County Galway, Ireland |
ദേശീയത | Irish |
തൊഴിൽ | Dramatist, folklorist, theatre manager |
അറിയപ്പെടുന്ന കൃതി | Irish Literary Revival |
ജീവിതപങ്കാളി(കൾ) | Sir William Henry Gregory (m. 1880) |
കുട്ടികൾ | William Robert Gregory |
ബന്ധുക്കൾ | Sir Hugh Lane (nephew) |
ഐറിഷ് സാഹിത്യ പുനഃപ്രവർത്തനത്തിനു പിന്നിലെ പ്രവർത്തനങ്ങളാണ് ലേഡി ഗ്രിഗറിയെ പ്രധാനമായും ഓർമ്മിക്കുന്നത്. കൗണ്ടി ഗാൽവേയിലെ കൂൾ പാർക്കിലുള്ള അവരുടെ വീട്, പുനഃപ്രവർത്തന പ്രമുഖരുടെ ഒരു പ്രധാന കൂടികാഴ്ചാ സ്ഥലമായിരുന്നു. ആബി ബോർഡിലെ അംഗമെന്ന നിലയിൽ അവരുടെ ആദ്യകാല പ്രവർത്തനങ്ങൾ ആ തിയേറ്ററിന്റെ വികസനത്തിനായുള്ള അവരുടെ സൃഷ്ടിപരമായ രചനകളേക്കാളും പ്രധാനമായിരുന്നു. "ഒരു ജ്ഞാനിയെപ്പോലെ ചിന്തിക്കുകയും, സാധാരണക്കാരെപ്പോലെ സ്വയം പ്രകടിപ്പിക്കുക." ഇതായിരുന്നു അരിസ്റ്റോട്ടിലിൽ നിന്ന് എടുത്ത ലേഡി ഗ്രിഗറിയുടെ മുദ്രാവാക്യം. [2]