വിക്കിപീഡിയ:വിക്കിപീഡിയർ
From Wikipedia, the free encyclopedia
വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. ഒന്നാന്തരം ധൈര്യശാലികളായി, വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങൾ ചെയ്യുന്ന വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ് വിക്കിപീഡിയരുടേത്.
വിക്കിപീഡിയൻ
Conservation status: സുരക്ഷിതം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | Hominidae |
Subfamily: | Homininae |
Tribe: | Hominini |
Genus: | Homo |
Species: | H. wikipediens |
Binomial name | |
Homo wikipediens | |
Subspecies | |
Homo wikipediens sysopous† |
വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം വർദ്ധിക്കുന്നതായി ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളത്. മലയാളത്തിൽ ഇതുവരെ 1,79,856 ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. ഭൂമിയാകപ്പാടെ നോക്കിയാൽ വിക്കിപീഡിയരെ മനുഷ്യരിൽ നിന്നും തിരിച്ചറിയാൻ സാധിക്കില്ല. മനുഷ്യർക്കിടയിൽ അവരിലൊരാളായി, അവർ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടർ ലഭിച്ചാൽ ഇവർ വിക്കിപീഡിയരായി മാറുന്നു.