മത്സ്യം
ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ് മത്സ്യങ്ങൾ അഥവാ / From Wikipedia, the free encyclopedia
ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ് മത്സ്യങ്ങൾ അഥവാ മീനുകൾ . മൽസ്യങ്ങൾക്ക് പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ് ശ്വസിക്കുന്നത്, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . എന്നാൽ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ് ഇവയുടെ ശ്വസനം.
മത്സ്യം | |
---|---|
A giant grouper at the Georgia Aquarium, seen swimming among schools of other fish | |
The ornate red lionfish as seen from a head-on view | |
Scientific classification | |
കിങ്ഡം: | Animalia |
Phylum: | Chordata |
(unranked): | Craniata |
Groups included | |
| |
Cladistically included but traditionally excluded taxa | |
|
ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക് വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്. മനുഷ്യരുടെ ആരോഗ്യത്തിന് അത്യുത്തമമാണ് കടൽ മത്സ്യങ്ങൾ എന്ന് ശാസ്ത്രം തെളിയിക്കുന്നു. പ്രോടീൻ, ഓമേഗാ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ശ്രോതസാണ് മത്സ്യം എന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. അതിനാൽ മത്സ്യം പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഒരു ആഹാരമായി കണക്കാക്കപ്പെടുന്നു.