ഇന്ദ്രപ്രസ്ഥം
ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം / From Wikipedia, the free encyclopedia
ഇന്ദ്രന്റെ നഗരം എന്നർഥം വരുന്ന ഇന്ദ്രപ്രസ്ഥം (Pali: Indapatta, സംസ്കൃതം: इन्द्रप्रस्थ or Indraprastha) ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ പാണ്ഡവരുടെ ഭരണകൂടമായിരുന്നു. യമുന നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോഴത്തെ ഡെൽഹിയുടെ അടുത്തായിരുന്നതുകൊണ്ട് ഡെൽഹിയെ ഇന്ദ്രപ്രസ്ഥം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയുടെ കേന്ദ്രഭരണകൂടമായ ഡെൽഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന വിശേഷണം നൽകി പറയാറുണ്ട്. പാണ്ഡവരുടെ രാജധാനിയായിരുന്നു ഇന്ദ്രപ്രസ്ഥം. ആധുനിക ഭാരതത്തിന്റെ തലസ്ഥാനമായിരിക്കുന്ന ഡൽഹി തന്നെയായിരുന്നു പഴയ ഇന്ദ്രപ്രസ്ഥം എന്നും ഒരു വാദമുണ്ട് .