എക്സ്.എം.എൽ.
From Wikipedia, the free encyclopedia
ഒരു പ്രത്യേക രീതിയിലുള്ള മാർക്കപ്പ് ഭാഷകൾ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിർദ്ദേശമാണ് [2] എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കിൽ എക്സ്.എം.എൽ. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് അവരുടെതായ എലമെന്റുകൾ(elements) സൃഷ്ടിക്കാൻ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റർനെറ്റ് വഴിയായിരിക്കും.[3] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എൻകോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്.
എക്സ്റ്റൻഷൻ | .xml |
---|---|
ഇന്റർനെറ്റ് മീഡിയ തരം |
|
മാജിക് നമ്പർ | <?xml |
വികസിപ്പിച്ചത് | World Wide Web Consortium |
ഫോർമാറ്റ് തരം | Markup language |
മാനദണ്ഡങ്ങൾ |
|
Open format? | Yes |
എക്സ്എംഎൽ-അധിഷ്ഠിത ഭാഷകളുടെ നിർവചനത്തെ സഹായിക്കുന്നതിന് നിരവധി സ്കീമ സിസ്റ്റങ്ങൾ നിലവിലുണ്ട്, അതേസമയം പ്രോഗ്രാമർമാർ എക്സ്എംഎൽ ഡാറ്റയുടെ പ്രോസസ്സിംഗ് സഹായിക്കുന്നതിന് നിരവധി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (API-കൾ) വികസിപ്പിച്ചെടുത്തിട്ടുണ്ട്.