പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ
From Wikipedia, the free encyclopedia
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ( post-traumatic stress disorder - PTSD ) അഥവാ മാനസികക്ഷതം എന്നത് [lower-roman 1] ഒരു മാനസികവൈകല്യവും പെരുമാറ്റ വൈകല്യവുമാണ് [6] ലൈംഗികാതിക്രമം, , വാഹനാപകടങ്ങൾ, കുട്ടിക്കാലത്തെ ലൈംഗികദുരുപയോഗം, ഗാർഹിക പീഡനം അല്ലെങ്കിൽ ജീവന് ഭീഷണിയായ മറ്റെന്തെങ്കിലും കാരണങ്ങളാൽ ആണ് ഇത് ഒരാളിൽ രൂപം കൊള്ളുന്നത്.[1][7] ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥജനകമായ ചിന്തകൾ, വികാരങ്ങൾ, സ്വപ്നങ്ങൾ, ആഘാതവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ആഘാതവുമായി ബന്ധപ്പെട്ട ഓർമ്മകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ, ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങൾ, വഴക്കുകൂടൽ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം.[1][3] ഈ ലക്ഷണങ്ങൾ സംഭവം കഴിഞ്ഞ് ഒരു മാസത്തിലധികം നീണ്ടുനിൽക്കും.[1] കൊച്ചുകുട്ടികൾ വിഷമം പുറമേ കാണിക്കാനുള്ള സാധ്യത കുറവാണ്, പകരം കളിയിലൂടെ അവരുടെ ഓർമ്മകൾ പ്രകടിപ്പിക്കാം.[1] PTSD ഉള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യാനും മനഃപൂർവ്വം സ്വയം ഉപദ്രവിക്കാനും സാധ്യത കൂടുതലാണ്.[2][8]
post-traumatic stress disorder | |
---|---|
സ്പെഷ്യാലിറ്റി | Psychiatry, clinical psychology |
ലക്ഷണങ്ങൾ | Disturbing thoughts, feelings, or dreams related to the event; mental or physical distress to trauma-related cues; efforts to avoid trauma-related situations; increased fight-or-flight response[1] |
സങ്കീർണത | Self-harm, suicide[2] |
കാലാവധി | > 1 month[1] |
കാരണങ്ങൾ | Exposure to a traumatic event[1] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms[2] |
Treatment | Counseling, medication[3] |
മരുന്ന് | Selective serotonin reuptake inhibitor[4] |
ആവൃത്തി | 8.7% (lifetime risk); 3.5% (12-month risk) (US)[5] |