ഫ്രാൻസ്
ഫ്രാൻസ് (France) പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ് / From Wikipedia, the free encyclopedia
ഫ്രാൻസ് (France) പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ പശ്ചാത്യ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.
ഫ്രഞ്ച് റിപ്പബ്ലിക് République française | |
---|---|
ദേശീയ മുദ്രാവാക്യം: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം Liberté, Égalité, Fraternité “Liberty, Equality, Fraternity” | |
ദേശീയ ഗാനം: “ലാ മാർസെയ്യെസ്” | |
Location of Metropolitan France (dark green) – on the European continent (light green & dark grey) | |
Territory of the French Republic in the world | |
തലസ്ഥാനം and largest city | പാരീസ് |
ഔദ്യോഗിക ഭാഷകൾ | French |
നിവാസികളുടെ പേര് | French |
ഭരണസമ്പ്രദായം | Unitary semi-presidential republic |
• പ്രസിഡന്റ് | ഇമ്മാനുവേൽ മാക്രോൺ (En marche :പാർട്ടിയുടെ പേര് ) |
• പ്രധാനമന്ത്രി | എഡ്വേർഡ് ഫിലിപ്പ് |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Senate |
• അധോസഭ | National Assembly |
രൂപവത്കരണം | |
843 (Treaty of Verdun) | |
• Current constitution | 1958 (5th Republic) |
• ആകെ വിസ്തീർണ്ണം[1] | 674,843 km2 (260,558 sq mi) (40th) |
• Metropolitan France | |
551,695 km2 (213,011 sq mi) (47th) | |
543,965 km2 (210,026 sq mi) (47th) | |
(January 1, 2009 estimate) | |
• ആകെ[1] | 65,073,482[4] (19th) |
• Metropolitan France | 62,448,977[5] (22th) |
• ജനസാന്ദ്രത[6] | 115/km2 (297.8/sq mi) (89th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $2,067 trillion[7] (8th) |
• പ്രതിശീർഷം | $34,262[7] (IMF) (18th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $2,593 trillion[7] (6th) |
• Per capita | $48,012[7] (IMF) (16th) |
ജിനി (2002) | 26.7 low |
എച്ച്.ഡി.ഐ. (2005) | 0.952 Error: Invalid HDI value · 10th |
നാണയവ്യവസ്ഥ | Euro,[8] CFP Franc[9] (EUR, XPF) |
സമയമേഖല | UTC+1 (CET[6]) |
UTC+2 (CEST[6]) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +331 |
ISO കോഡ് | FR |
ഇൻ്റർനെറ്റ് ഡൊമൈൻ | .fr[10] |
|
മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. ബെൽജിയം, ലക്സംബർഗ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊണാക്കോ, അൻഡോറ, സ്പെയിൻ എന്നിവയാണ് ഫ്രാൻസിന്റെ അയൽരാജ്യങ്ങൾ.
ജനാധിപത്യ രാഷ്ട്രമായ ഫ്രാൻസിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ പ്രവഹിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത് ഫ്രാൻസിന്റെ മുദ്രാ വാക്യമാണ്.
അടിച്ചമർത്തലുകൾക്കും കൈയേറ്റങ്ങൾക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലം കൂടിയാണ് ഫ്രഞ്ച് റിപ്പബ്ലിക്ക്. ശാസ്ത്രം, കല, ഫാഷൻ, സംസ്കാരം, സാഹിത്യം, കായികമേഖല, സാങ്കേതികവിദ്യ എന്നിവയിലുള്ള സംഭാവന വിശേഷണങ്ങൾക്കൊക്കെ അപ്പുറമാണ്. ഫാഷന്റെ ഈറ്റില്ലം എന്ന് ഫ്രാൻസിനെ വിശേഷിപ്പിക്കാറുണ്ട്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ കൊളോണിയൽ ശക്തികളിലൊന്നായിരുന്നു ഫ്രാൻസ്. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വൻകരകളിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട്. പാരീസ് ആണ് ഫ്രാൻസിന്റെ തലസ്ഥാനം.