ഹെതർ ഗ്രഹാം
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഹെതർ ജോവാൻ ഗ്രഹാം (ജനനം: ജനുവരി 29, 1970) ഒരു അമേരിക്കൻ നടിയും സംവിധായികയും എഴുത്തുകാരിയുമാണ്. ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ലൈസൻസ് ടു ഡ്രൈവ് (1988) എന്ന കൌമാര ഹാസ്യ ചിത്രത്തിലൂടെ ആദ്യമായി ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കുകയും തുടർന്ന് നിരൂപക പ്രശംസ നേടിയ ഡ്രഗ്സ്റ്റോർ കൌബോയ് (1989) എന്ന ചിത്രത്തിലൂടെ സിനിമാ വ്യവസായത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.[1] ഷൌട്ട് (1991), ഡിഗ്സ്ടൌൺ (1992), സിക്സ് ഡിഗ്രീസ് ഓഫ് സെപ്പറേഷൻ (1993), സ്വിംഗേഴ്സ് (1996) തുടങ്ങിയ സിനിമകളിലും ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്ക്സ് (1991), അതിന്റെ മുമ്പുള്ള സംഭവങ്ങൾ പ്രതിപാദിക്കുന്ന സിനിമയായ ഫയർ വാക്ക് വിത്ത് മി ( 1992) എന്നിവയിലെ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും തുടർന്ന് പോൾ തോമസ് ആൻഡേഴ്സന്റെ ബൂഗി നൈറ്റ്സ് (1997) എന്ന സിനിമയിൽ അശ്ലീല താരം ബ്രാണ്ടി/റോളർഗേൾ എന്ന കഥാപാത്രമായി അഭിനയിച്ചതിന്റെപേരിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.[2] 1999 ൽ ബോഫിംഗർ, ഓസ്റ്റിൻ പവേഴ്സ്: ദി സ്പൈ ഹൂ ഷാഗ്ഡ് മി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ഹെതർ ഗ്രഹാം | |
---|---|
![]() ഗ്രാഹം 2011 ടോറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ | |
ജനനം | ഹെതർ ജോവാൻ ഗ്രഹാം (1970-01-29) ജനുവരി 29, 1970 (54 വയസ്സ്) മിൽവോക്കി, വിസ്കോൺസിൻ, യു.എസ്. |
തൊഴിൽ | നടി, എഴുത്തുകാരി, സംവിധായിക |
സജീവ കാലം | 1984–ഇതുവരെ |
2000 കളിൽ കമ്മിറ്റഡ് (2000), സേ ഇറ്റ് ഈസ് നോട്ട് സോ (2001), മേരി (2005), ഗ്രേ മാറ്റേഴ്സ് (2007), ദി ഹാംഗോവർ (2009), അതിന്റെ തുടർച്ചയായ ദ ഹാംഗോവർ പാർട്ട് III (2013) എന്നീ ചിത്രങ്ങളിൽ ഗ്രഹാം അഭിനയിച്ചു. 2006 ൽ എമിലീസ് റീസൺസ് വൈ നോട്ട് എന്ന ഹ്രസ്വകാല പരമ്പരയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുമുമ്പ് 2004 ൽ സ്ക്രബ്സ് എന്ന ടെലിവിഷൻ പരമ്പരയിലും അവർക്ക് ഒരു വേഷം ഉണ്ടായിരുന്നു. ഷോടൈമിന്റെ കാലിഫോർണിയേഷൻ (2014), നെറ്റ്ഫ്ലിക്സിന്റെ ഫ്ലേക്ക്ഡ് (2016) എന്നീ ടെലിവിഷൻ പരമ്പരകളിലും അവർക്ക് ആവർത്തിച്ചുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. ലൈംഗിക ആകർഷണത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയയായ അവർ പലപ്പോഴും "ഏറ്റവും സുന്ദരിയായ", "ഏറ്റവും മാദകത്വമുള്ള" വനിതകളുടെ പട്ടികയിൽ മാഗസിൻ ലിസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിൽഡ്രൻ ഇന്റർനാഷണലിന്റെ പൊതു അഭിഭാഷകയായ ഗ്രാഹം, 2007 ലെ ഗ്ലോബൽ കൂൾ എന്ന കാലാവസ്ഥാ വ്യതിയാന കാമ്പെയിനെ പിന്തുണച്ചിരുന്നു.