ഹിന്ദുസ്താനി ഭാഷ
ഹിന്ദി-ഉറുദു ഭാഷ / From Wikipedia, the free encyclopedia
വടക്കേ ഇന്ത്യയിലും പാകിസ്താനിലും സംസാരിക്കപ്പെടുന്ന ഭാഷകളുടെ മിശ്രമായ ഒരു ഭാഷ (lingua franca) ആണ് ഹിന്ദുസ്താനി (हिन्दुस्तानी , ہندوستانی ) അഥവാ ഹിന്ദി-ഉർദു (हिंदी उर्दू |ہندی اردو) [6][7] ദില്ലിയിൽ സംസാരിക്കപ്പെടുന്ന ഖഡിബോലിയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഹിന്ദുസ്ഥാനിയിൽ സംസ്കൃതം, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽനിന്നും കടംകൊണ്ട പദങ്ങൾ വളരെയേറെയുണ്ട്.[8][9] [10] ഹിന്ദുസ്ഥാനി അടിസ്ഥാനമായുള്ള രണ്ട് ഔദ്യോഗികഭാഷകൾ ഹിന്ദി, ഉർദു എന്നിവയാണ്.
ഹിന്ദുസ്താനി | |
---|---|
हिन्दुस्तानी, ہندوستانی Hindustānī | |
Native to | ഇന്ത്യ , പാകിസ്താൻ. |
Region | ദക്ഷിണേഷ്യ |
Native speakers | Native: 240 million (1991-1997)[1] Second language: 165 million (1999)[2] Total: 490 million (2006)[3] |
Indo-European
| |
Standard forms | |
Dialects |
|
ദേവനാഗരി ലിപി, ഉർദു ലിപി | |
Official status | |
Official language in | ഇന്ത്യ (as ഹിന്ദി and ഉർദു) പാകിസ്താൻ (as ഉർദു) |
Regulated by | കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് (ഹിന്ദി, ഇന്ത്യ),[4] ദേശീയ ഭാഷ അതോറിറ്റി, (ഉർദു, പാകിസ്താൻ); ദേശീയ ഉർദു ഭാഷാ വികസന പരിഷത്ത് (ഉർദു, ഇന്ത്യ)[5] |
Language codes | |
ISO 639-1 | hi,ur |
ISO 639-2 | hin,urd |
ISO 639-3 | Either:hin – Hindiurd – Urdu |
ഹിന്ദുസ്താനി (ഖഡിബോലി/കൗരവി) മാതൃഭാഷയായി സംസാരിക്കുന്ന പ്രദേശങ്ങൾ (ചുവപ്പുനിറം) | |
ഹിന്ദി അല്ലെങ്കിൽ ഉർദു ഔദ്യോഗിക ഭാഷയായിട്ടുള്ള പ്രദേശങ്ങൾ
സംസ്ഥാന തലം
രണ്ടാം സംസ്ഥാനതലം
ദേശീയ തലം |
വാമൊഴിയിൽ ഹിന്ദിയും ഉർദുവും തമ്മിൽ വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും ഔദ്യോഗിക വ്യാകരണ നിയമങ്ങൾ തമ്മിൽ സാമ്യം ഏറെയുണ്ടെങ്കിലും സാഹിത്യത്തിലും സാങ്കേതികപദാവലിയിലും ഹിന്ദിയിൽ സംസ്കൃതസ്വാധീനവും ഉർദുവിൽ പേർഷ്യൻ, അറബിക്ക് എന്നിവയുടെ സ്വാധീനവും പ്രകടമാണ്.[11] ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഹിന്ദുസ്താനി, ഹിന്ദി, ഉർദു എന്നിവ ഒരേ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.