സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്
From Wikipedia, the free encyclopedia
സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ, ഒരു അമേരിക്കൻ വിനോദ വ്യവസായ കമ്പനിയാണ്. ജപ്പാനിലെ ബഹുരാഷ്ട്രകമ്പനിയായ സോണി കോർപ്പറേഷന്റെ അനുബന്ധമായ സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ, കാലിഫോർണിയയിലെ കൾവെർ സിറ്റി അടിസ്ഥാനമായി പ്രവർത്തിക്കുന്നു. സോണിയുടെ ചലച്ചിത്രം, ടെലിവിഷൻ നിർമ്മാണം, ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ എന്നീ ഘടകങ്ങളെ വലയം ചെയ്തതാണ് ഇതിന്റെ പ്രവർത്തന മേഖല.
വസ്തുതകൾ Type, വ്യവസായം ...
സബ്സിഡിയറി (സോണി)[1] | |
വ്യവസായം | വിനോദം |
സ്ഥാപിതം | ഡിസംബർ 21, 1987 9 (കൊളംബിയ പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ എന്ന പേരിൽ),[2] ഓഗസ്റ്റ് 7, 1991 (പുനർനാമകരണം സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ്, ഇൻകോർപ്പറേഷൻ എന്ന പേരിൽ) |
ആസ്ഥാനം | 10202 പശ്ചിമ വാഷിങ്ടൺ Blvd.,കൾവെർ സിറ്റി കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | മൈക്കിൾ ലിന്റോൺ (അദ്ധ്യക്ഷൻ & സി.ഇ.ഒ) ആമി പാസ്ക്കൽ (ഉപാദ്ധ്യക്ഷൻ) ജെഫ് ബ്ലെയ്ക്ക് (ഉപാദ്ധ്യക്ഷൻ) |
ഉത്പന്നങ്ങൾ | ചലച്ചിത്രം ടെലിവിഷൻ നിർമ്മാണം കൂട്ടായപ്രദർശനം തത്സമയ കമ്പ്യൂട്ടർ ഗെയിം മൊബൈൽ എന്റർടെയ്ൻമെന്റ് വീഡിയോ ഓൺ ഡിമാന്റ് ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ |
വരുമാനം | US$ 8.054 ശതകോടി (FY2013)[3] |
പ്രവർത്തന വരുമാനം | US$ 501 ദശലക്ഷം (FY2013)[3] |
മാതൃ കമ്പനി | സോണി കോർപ്പറേഷൻ |
വെബ്സൈറ്റ് | http://www.sonypictures.com |
അടയ്ക്കുക
സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ് നിർമ്മിച്ച് വിതരണം ചെയ്ത ചിത്രങ്ങളായ ദ അമേസിങ് സ്പൈഡർ-മാൻ, മെൻ ഇൻ ബ്ലാക്ക് (ചലച്ചിത്രം), അണ്ടർവേൾഡ്, റെസിഡന്റ് ഈവിൾ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.[4] സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ് മോഷൻ പിക്ച്ചർ അസ്സോസിയേഷൻ ഓഫ് അമേരിക്കയിൽ അംഗമാണ്.[5]