സാൻ ലൂയിസ് ഒബിസ്പോ
From Wikipedia, the free encyclopedia
സാൻ ലൂയിസ് ഒബിസ്പോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ലോസ് ആഞ്ചലസിന് 190 മൈൽ (310 കിലോമീറ്റർ) വടക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 230 മൈൽ (370 കിലോമീറ്റർ) തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തെക്കൻ കാലിഫോർണിയയിലെ മദ്ധ്യ തീരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 45,119 ആയിരുന്നു.[10] സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിലാകമാനമുള്ള ജനസംഖ്യ 2010 ലെ കണക്കുകൾ പ്രകാരം 269,637 ആയിരുന്നു.
സാൻ ലൂയിസ് ഒബിസ്പോ | |||||||
---|---|---|---|---|---|---|---|
City | |||||||
City of San Luis Obispo | |||||||
| |||||||
| |||||||
Nickname(s): "SLO", "San Luis", "SLO Town" | |||||||
Location in San Luis Obispo County and the state of California | |||||||
Coordinates: 35°16′27″N 120°39′47″W | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
County | San Luis Obispo | ||||||
Founded | September 1, 1772 | ||||||
Incorporated | February 16, 1856[1] | ||||||
നാമഹേതു | St. Louis of Toulouse | ||||||
• ഭരണസമിതി | San Luis Obispo City Council | ||||||
• Mayor | Heidi Harmon (D)[2] | ||||||
• City Manager | Derek J. Johnson[3] | ||||||
• Council Members[2] | List
| ||||||
• County Supervisors[4] | List
| ||||||
• State & Federal Congressmen[5] | List
| ||||||
• ആകെ | 13.29 ച മൈ (34.41 ച.കി.മീ.) | ||||||
• ഭൂമി | 13.13 ച മൈ (34.02 ച.കി.മീ.) | ||||||
• ജലം | 0.15 ച മൈ (0.39 ച.കി.മീ.) 1.18% | ||||||
ഉയരം | 233 അടി (71 മീ) | ||||||
• ആകെ | 45,119 | ||||||
• കണക്ക് (2019)[9] | 47,459 | ||||||
• ജനസാന്ദ്രത | 3,619.03/ച മൈ (1,397.36/ച.കി.മീ.) | ||||||
Demonym(s) | San Luis Obispo, "SLO" (colloquially) | ||||||
സമയമേഖല | UTC−8 (Pacific) | ||||||
• Summer (DST) | UTC−7 (PDT) | ||||||
ZIP codes | 93401–93403, 93405–93410, 93412 | ||||||
Area code | 805 | ||||||
FIPS code | 06-68154 | ||||||
GNIS feature IDs | 1652788, 2411796 | ||||||
വെബ്സൈറ്റ് | slocity |
1772 ൽ സ്പാനിഷ് ഫ്രാൻസിസ്കൻ മിഷണറിയായിരുന്ന ജുനെപെറോ സെറ സ്ഥാപിച്ച സാൻ ലൂയിസ് ഒബിസ്പോ കാലിഫോർണിയയിലെ ഏറ്റവും പഴയ യൂറോപ്യൻ സ്ഥാപിത സമൂഹങ്ങളിലൊന്നാണ്. പതിമൂന്നാം നൂറ്റാണ്ടിലെ വിശുദ്ധനും തുലൗസിലെ ബിഷപ്പുമായ ലൂയിസിന്റെ പേരിലാണ് സെറയുടെ യഥാർത്ഥ ദൗത്യം അറിയപ്പെടുന്നത്. പ്രാദേശികമായി സാൻ ലൂയിസ്, SLO, അല്ലെങ്കിൽ SLO ടൌൺ (നഗരം സ്ഥിതിചെയ്യുന്ന കൌണ്ടിയും SLO എന്ന് അറിയപ്പെടുന്നു) എന്നിങ്ങനെ അറിയപ്പെടുന്ന ഈ നഗരം സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി ആസ്ഥാനവും കൂടാതെ കാലിഫോർണിയ പോളിടെക്നിക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇതിനോടു ചേർന്നും സ്ഥിതിചെയ്യുന്നു.