സാറാ റൂ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
സാറാ റൂ (ജനനം: ജനുവരി 26, 1979) ഒരു അമേരിക്കൻ അഭിനേത്രിയാണ്. പോപ്പുലർ എന്ന പരമ്പരയിലെ കാർമെൻ ഫെറാറ, ലെസ് ദാൻ പെർഫെക്റ്റിലെ ക്ലോഡ് കേസി എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. 2011 ൽ, ദ സിഡബ്ല്യു ടെലിവിഷൻ നെറ്റ്വർക്കിന്റെ റിയാലിറ്റി പരമ്പരയായിരുന്ന ഷെഡിംഗ് ഫോർ ദ വെഡ്ഡിംഗിൽ അവർ ആതിഥേയത്വം വഹിച്ചു. കോമഡി പരമ്പരയായിരുന്ന റൂൾസ് ഓഫ് എൻഗേജ്മെന്റിൽ അവർ ആവർത്തിച്ചുള്ള വേഷം ചെയ്യുകയും അതിൽ സോഫ്റ്റ്ബോൾ ടീം അംഗവും ജെഫ് ബിൻഹാമിന്റെ ഉത്തമ സുഹൃത്തുമായ ബ്രെൻഡയുടെ വേഷം അഭിനയിച്ചു. എബിസി നെറ്റ്വർക്കിന്റെ ഹ്രസ്വകാല ഹാസ്യ പരമ്പരയായിരുന്ന മാലിബു കൺട്രിയിൽ കിം എന്ന കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിക്കുകയും ടിവി ലാൻഡ് ചാനലിന്റെ കോമഡി സീരീസായ ഇംപാസ്റ്ററിലെ പ്രധാന അഭിനേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. എ സീരീസ് ഓഫ് അൺഫോർച്ചുണേറ്റ് ഇവന്റ്സ് എന്ന പരമ്പരയുടെ രണ്ടാം സീസണിലെ ഒലീവിയ കാലിബൻ എന്ന കഥാപാത്രത്തിലൂടെയും അവർ ഏറെ അറിയപ്പെടുന്നു.
സാറാ റൂ | |
---|---|
ജനനം | Sara Schlackman (1979-01-26) ജനുവരി 26, 1979 (45 വയസ്സ്) New York City, New York, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | Mischa Livingstone
(m. 2001; div. 2007)Kevin Price
(m. 2011) |
കുട്ടികൾ | 2 |