ലില്ലി ഗ്ലാഡ്സ്റ്റൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ അഭിനേത്രിയാണ് ലില്ലി ഗ്ലാഡ്സ്റ്റൺ (ജനനം ഓഗസ്റ്റ് 2, 1986). മാർട്ടിൻ സ്കോർസേസിയുടെ ക്രൈം ഡ്രാമ ചിത്രമായ കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിൽ (2023) മോളി കൈൽ എന്ന ഒസാജ് വംശജയായ തദ്ദേശീയ അമേരിക്കൻ സ്ത്രീയെ അവതരിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്കുയർന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ നിരൂപക പ്രശംസയും നിരവധി അംഗീകാരങ്ങളും നേടി. മോഷൻ പിക്ചർ - ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, മികച്ച നടിക്കുള്ള അക്കാഡമി അവാർഡിനായുള്ള നാമനിർദ്ദേശം എന്നീ അംഗീകാരങ്ങൾ നേടിയ ആദ്യത്തെ തദ്ദേശീയ അമേരിക്കക്കാരിയായി അവർ മാറി. [1][2]
വസ്തുതകൾ ലില്ലി ഗ്ലാഡ്സ്റ്റൺ, ജനനം ...
ലില്ലി ഗ്ലാഡ്സ്റ്റൺ | |
---|---|
ജനനം | (1986-08-02) ഓഗസ്റ്റ് 2, 1986 (37 വയസ്സ്) കാലിസ്പെൽ, മൊണ്ടാന, അമേരിക്കൻ ഐക്യനാടുകൾ |
വിദ്യാഭ്യാസം | ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്, യൂണിവേഴ്സിറ്റി ഓഫ് മൊണ്ടാന |
തൊഴിൽ | നടി |
സജീവ കാലം | 2012–തുടരുന്നു |
ബന്ധുക്കൾ | റെഡ് ക്രോ |
പുരസ്കാരങ്ങൾ | ഗോൾഡൻ ഗ്ലോബ് |
അടയ്ക്കുക