റ്റാണ്ടി ന്യൂട്ടൺ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മെലാനി റ്റാണ്ടി ന്യൂട്ടൺ (ജനനം: 6 നവംബർ 1972) ഒരു ബ്രിട്ടീഷ് നടിയാണ്. ബിലവ്ഡ് (1998), മിഷൻ: ഇംപോസിബിൾ 2 (2000), ക്രാഷ് (2004), ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006), ഡബ്ല്യു. (2008), 2012 (2009), സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആണ് റ്റാണ്ടി ന്യൂട്ടൺ അറിയപ്പെടുന്നത്. ക്രാഷ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് ലഭിച്ചു.
റ്റാണ്ടി ന്യൂട്ടൺ | |
---|---|
ജനനം | മെലാനി റ്റാണ്ടി ന്യൂട്ടൺ (1972-11-06) 6 നവംബർ 1972 (51 വയസ്സ്) വെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട് |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ഡൗണിംഗ് കോളേജ്, കേംബ്രിഡ്ജ് |
തൊഴിൽ | നടി |
സജീവ കാലം | 1991–മുതൽ |
ജീവിതപങ്കാളി(കൾ) | ഓൾ പാർക്കർ (m. 1998) |
കുട്ടികൾ | 3 |
2016 മുതൽ, ന്യൂട്ടൺ എച്ച്ബിഒയുടെ വെസ്റ്റ്വേൾഡ് എന്ന സയൻസ് ഫിക്ഷൻ പരമ്പരയിൽ മാഡം മേവ് മില്ലേ എന്ന ആൻഡ്രോയിഡ് റോബോട്ടിനെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് റ്റാണ്ടി ന്യൂട്ടണ്‍ മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡും, രണ്ട് ക്രിട്ടിക്സ് ചോയ്സ് അവാർഡുകളും ലഭിച്ചു, കൂടാതെ ഗോൾഡൻ ഗ്ലോബ് അവാർഡ്, സാറ്റേൺ അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. 2017 ൽ ബിബിസിയുടെ ലൈൻ ഓഫ് ഡ്യൂട്ടി എന്ന പരമ്പരയിൽ അവർ ഡിസിഐ റോസ് ഹണ്ട്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനു ന്യൂട്ടണ്‍ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.
ചലച്ചിത്രത്തിനും ജീവകാരുണ്യപ്രവർത്തനത്തിനുമുള്ള സേവനങ്ങൾക്കായി 2019 ൽ റ്റാണ്ടി ന്യൂട്ടണ്‍ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (ഒബിഇ) എന്ന പട്ടം ലഭിച്ചു.[1]