റോസ്മേരി ഡിവിറ്റ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റോസ്മേരി ബ്രാഡോക്ക് ഡിവിറ്റ് (ജനനം: ഒക്ടോബർ 26, 1971)[1] ഒരു അമേരിക്കൻ നടിയാണ്. ഫോക്സ് ടെലിവിഷൻ പരമ്പരയായ സ്റ്റാൻഡോഫിൽ (2006-07) ഭാവി ഭർത്താവ് റോൺ ലിവിംഗ്സ്റ്റണിനൊപ്പം എമിലി ലേമാനെ അവതരിപ്പിച്ച ഡെവിറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് താര എന്ന ടെലിവിഷൻ ഷോയിൽ ചാർമെയ്ൻ ക്രെയ്ൻ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. 2008-ലെ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്ത അവതരിപ്പിച്ച് ഡിവിറ്റ് മികച്ച സഹനടിക്കുള്ള നിരവധി അവാർഡുകളും നാമനിർദ്ദേശങ്ങളും നേടി. 1982-ൽ പുറത്തിറങ്ങിയ പോൾട്ടർജിസ്റ്റ് എന്ന ചിത്രത്തിൻറെ ഇതേ പേരിലുള്ള റീമേക്ക് ആയ പോൾട്ടർജിസ്റ്റ് (2015) എന്ന ഹൊറർ/ത്രില്ലറിൽ അവർ ഒരു വേഷം അവതരിപ്പിച്ചു.
വസ്തുതകൾ റോസ്മേരി ഡിവിറ്റ്, ജനനം ...
റോസ്മേരി ഡിവിറ്റ് | |
---|---|
ജനനം | റോസ്മേരി ബ്രാഡോക്ക് ഡിവിറ്റ് (1971-10-26) ഒക്ടോബർ 26, 1971 (52 വയസ്സ്) ഫ്ലഷിംഗ്, ക്വീൻസ്, ന്യൂയോർക്ക്, യു.എസ്. |
കലാലയം | ഹോഫ്സ്ട്ര യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 2001–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ക്രിസ് മെസീന
(m. 1995; div. 2006) |
കുട്ടികൾ | 2 |
അടയ്ക്കുക