റേച്ചൽ മക്ആഡംസ്
കാനഡയിലെ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
റേച്ചൽ ആൻ മക്ആഡംസ് (ജനനം: നവംബർ 17, 1978)[1][2] ഒരു കനേഡിയൻ അഭിനേത്രിയാണ്. യോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് 2001 ൽ നാലുവർഷ പഠന കാലാവധിയുള്ള തീയേറ്റർ പ്രോഗ്രാമിൽ ബിരുദമെടുത്തതിനുശേഷം പ്രാഥമികമായി കനേഡിയൻ ടെലിവിഷനിൽ പരിപാടികൾ അവതരിപ്പിക്കുകയും പെർഫക്ട് പൈ (2002) പോലെയുള്ള ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഈ സിനിമയിലെ അഭിനയത്തിന് ഒരു ജെനീ അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നു. "മൈ നേം ഈസ് ടാനിനോ" (2002) എന്ന ഹാസ്യചിത്രത്തിലും കോമഡി പരമ്പരയായ "സ്ലിംഗ്സ് ആൻറ ആരോസ്" ലും അഭിനയിക്കുകയും ഇതിലെ അഭിനയത്തിന് ഒരു ജെമിനി അവാർഡ് ലഭിക്കുകയുമുണ്ടായി.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ റേച്ചൽ മക്ആഡംസ്, ജനനം ...
റേച്ചൽ മക്ആഡംസ് | |
---|---|
ജനനം | റേച്ചൽ ആൻ മക്ആഡംസ് (1978-11-17) നവംബർ 17, 1978 (45 വയസ്സ്) ലണ്ടൻ, ഒണ്ടാറിയോ, കാനഡ |
കലാലയം | യോർക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 2001–ഇതുവരെ |
പങ്കാളി(കൾ) | ജാമി ലിൻഡൻ (2016–ഇതുവരെ) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
അടയ്ക്കുക