റിഹാന
From Wikipedia, the free encyclopedia
ഒരു ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിഹാന ഫെന്റി എന്ന റിഹാന.(ജനനം: ഫെബ്രുവരി 20 1988).
വസ്തുതകൾ റിഹാന, ജനനം ...
റിഹാന | |
---|---|
ജനനം | റോബിൻ റിഹാന ഫെന്റി (1988-02-20) ഫെബ്രുവരി 20, 1988 (36 വയസ്സ്) Saint Michael, Barbados |
തൊഴിൽ |
|
സജീവ കാലം | 2003–ഇതുവരെ |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ |
|
വെബ്സൈറ്റ് | rihannanow.com |
അടയ്ക്കുക
20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങൾ ഏറ്റവും വേഗത്തിൽ കൈവരിച്ച കലാകാരിയാണ്.[1][2][3]. തന്റെ സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട് [4]