യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ
From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ (സാധാരണയായി യു.ഡബ്ല്യൂ, വാഷിംഗ്ടൺ, അല്ലെങ്കിൽ അനൗപചാരികമായി "യു-ഡബ്" എന്നൊക്കെ വിളിക്കപ്പെടുന്നു) വാഷിങ്ടണിലെ സിയാറ്റിലിൽ സ്ഥിതിചെയ്യുന്നതും 1861 ൽ സ്ഥാപിക്കപ്പെട്ടതുമായ ഒരു പൊതു പൊതു ഗവേഷണ സർവ്വകലാശാലയാണ്.
പ്രമാണം:University of Washington seal.svg | |
മുൻ പേരു(കൾ) | Territorial University of Washington (1861–1889) |
---|---|
ആദർശസൂക്തം | Lux sit (Latin)[1] |
തരം | Public flagship |
സ്ഥാപിതം | 1861 |
അക്കാദമിക ബന്ധം |
|
സാമ്പത്തിക സഹായം | $2.968 billion (2016)[2] |
പ്രസിഡന്റ് | Ana Mari Cauce |
അദ്ധ്യാപകർ | 5,803 |
കാര്യനിർവ്വാഹകർ | 16,174 |
വിദ്യാർത്ഥികൾ | 46,081 (Fall 2016)[3] |
ബിരുദവിദ്യാർത്ഥികൾ | 31,418 (Fall 2016)[3] |
14,663 (Fall 2016)[3] | |
സ്ഥലം | Seattle, Washington, U.S. 47.655°N 122.308°W / 47.655; -122.308 |
ക്യാമ്പസ് | Urban, 703 acres (2.8 km2) |
നിറ(ങ്ങൾ) | Purple & Gold[4] |
കായിക വിളിപ്പേര് | Huskies ("Dawgs") |
കായിക അഫിലിയേഷനുകൾ | NCAA Division I – Pac-12 |
ഭാഗ്യചിഹ്നം | Harry the Husky, and Dubs (live Husky) |
വെബ്സൈറ്റ് | www |
പടിഞ്ഞാറൻ തീരദേശത്തെ ഏറ്റവും പഴയ സർവ്വകലാശാലകളിലൊന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ. സർവ്വകലാശാലയുടെ മൂന്നു കാമ്പസുകളിൽ ഏറ്റവും പഴയതും ഏറ്റവും വലുതും സിയാറ്റിലിലെ യൂണിവേഴ്സിറ്റി ജില്ലയിലും മറ്റു രണ്ടെണ്ണം ടക്കോമ, ബോത്തെൽ എന്നിവിടങ്ങളിലുമാണ്. അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏറ്റവും ആദരിക്കപ്പെടുന്നതും മത്സരാധിഷ്ടിതവുമായി ഒരു സർവ്വകലാശാലയാണിത്. വാഷിങ്ടണിലാകെ ഈ സർവ്വകലാശാലയ്ക്ക് 26 യൂണിവേഴ്സിറ്റി ലൈബ്രറികൾ, യു.വി. ടവർ ഓഫീസ് ബിൽഡിംഗ്, ആർട്ട് സെന്ററുകൾ, മ്യൂസിയങ്ങൾ, ലക്ച്ചർ ഹാളുകൾ, ലബോറട്ടറികൾ, കോൺഫറൻസ് സെന്ററുകൾ എന്നിവ ഉൾപ്പെടെ 500 കെട്ടിടങ്ങളും 20 ദശലക്ഷം സ്ക്വയർഫീറ്റ് സ്ഥലസൌകര്യവുമാണുള്ളത്.
യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ ‘അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ്’ എന്ന സംഘടനയിലെ അംഗമാണ്. നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ ഈ സർവ്വകലാശാലയെ ലോകത്തെ ഏറ്റവും മികച്ച 15 സർവകലാശാലകളുടെ കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സർവ്വകലാശാലയുടെ 140 ഡിപ്പാർട്ട്മെൻറുകൾ, വിവിധ കോളേജുകൾ, സ്കൂളുകൾ എന്നിവ മുഖേന ബാച്ചിലേഴ്സ്, മാസ്റ്റേർസ്, ഡോക്ടറേറ്റ് ഡിഗ്രികൾ എന്നിവ ഈ സർവ്വകലാശാല വാഗ്ദാനം ചെയുന്നു. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, വിദ്യാർത്ഥികൾ എന്നിവരിൽ നോബൽ സമ്മാന ജേതാക്കൾ, പുലിറ്റ്സർ പ്രൈസ് വിജയികൾ, പണ്ഡിതന്മാർ അതുപോലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂൾ ഈ സർവ്വകലാശാലയിലാണുള്ളത്, അതുപോലെ തന്നെ ബിസിനസ്, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, നിയമ, ഫാർമസി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവിലും രാജ്യങ്ങളിലെ മികച്ച സ്കൂളുകൾ ഈ യൂണിവേഴ്സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.
അത്ലറ്റിക്സിൽ ഇത് NCAA Division I Pac-12 Conference (Pac-12) ഉമായി മത്സരിക്കുന്നു. ഇവിടുത്തെ അത്ലറ്റിക് ടീമുകളെ ഹസ്കിസ് എന്നു വിളിക്കുന്നു.