മാറ്റ് ഡേമൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് മാറ്റ് ഡാമൺ (ജനനം: 8 ഒക്റ്റോബർ 1970). ഫോബ്സ് മാസികയിലെ പട്ടികയിൽ എക്കാലത്തെയും മികച്ച വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. അഞ്ച് നാമനിർദ്ദേശങ്ങളിൽ നിന്ന് അക്കാദമി അവാർഡ് ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ ഡാമന്‍ ലഭിച്ചിട്ടുണ്ട്. എട്ട് നാമനിർദ്ദേശങ്ങളിൽ നിന്ന് രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ,ഏഴ് എമ്മി അവാർഡുകൾ ഡാമൺ നേടിയിട്ടുണ്ട്. ബോർൺ ഫ്രാഞ്ചൈസിയിൽ (2002–2016) ജേസൺ ബോർൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഹോളിവുഡിലെ പ്രധാന നടന്മാരിലൊരാളായി ഡാമൺ അറിയപ്പെട്ടു.
വസ്തുതകൾ മാറ്റ് ഡാമൺ, ജനനം ...
മാറ്റ് ഡാമൺ | ||
---|---|---|
ജനനം | മാത്യു പേയ്ജ് ഡാമൺ (1970-10-08) ഒക്ടോബർ 8, 1970 (53 വയസ്സ്) കേംബ്രിഡ്ജ്, മസ്സാചുസെറ്റ്സ്, യു.എസ് | |
കലാലയം | ഹാർവാർഡ് യൂണിവേഴ്സിറ്റി (പൂർത്തിയാക്കിയില്ല) | |
തൊഴിൽ | actor, screenwriter, producer, philanthropist | |
സജീവ കാലം | 1988–തുടരുന്നു | |
ജീവിതപങ്കാളി(കൾ) | ലൂസിയാന ബരോസോ (2005–തുടരുന്നു) | |
കുട്ടികൾ | 4 | |
പുരസ്കാരങ്ങൾ | അക്കാഡമി അവാർഡ് (തിരക്കഥ), ഗോൾഡൻ ഗ്ലോബ്(തിരക്കഥ) | |
|
അടയ്ക്കുക