മാക് ഒഎസ് ബിഗ് സർ
From Wikipedia, the free encyclopedia
ആപ്പിൾ മാക് ഒഎസിന്റെ അടുത്ത പ്രധാന പതിപ്പാണ് മാക് ഒഎസ് ബിഗ് സർ (പതിപ്പ് 11.0). മാക് ഒഎസ് കാറ്റലീനയുടെ (പതിപ്പ് 10.15) പിൻഗാമിയായ ബിഗ് സർ, 2020 ജൂൺ 22 ന് ആപ്പിളിന്റെ വേൾഡ് വൈഡ് ഡവലപ്പർമാരുടെ കോൺഫറൻസിൽ ആണ് അവതരിപ്പിച്ചത്. ഒക്ടോബർ അവസാനമോ നവംബർ 12ന് ഇത് വിപണിയിൽ ലഭ്യമായി.[1][2] കാലിഫോർണിയയിലെ തീരപ്രദേശമായ ബിഗ് സറിന്റെ പേരാണ് ആപ്പിൾ പുതിയ മാക് ഒഎസ് പതിപ്പിന് നൽകിയിരിക്കുന്നത്.
A version of the macOS operating system | |
Developer | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
OS family |
|
Source model | കുത്തക സോഫ്റ്റ്വെയർ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഘടകങ്ങൾ സഹിതം |
General availability | ഒക്ടോബർ / നവംബർ 2020 |
Update method | സോഫ്റ്റ്വെയർ അപ്ഡേറ്റ് |
Platforms | x86-64, ARM64 |
License | ആപ്പിൾ സാർവ്വജനിക അനുവാദപത്രം, ആപ്പിൾ എൻഡ് യൂസർ ലൈസൻസ് എഗ്രിമെന്റ് |
Preceded by | മാക് ഒഎസ് 10.15 കാറ്റലീന |
Official website | apple.com/macos/big-sur-preview |
Support status | |
ഡവലപ്പർ ബീറ്റ |
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി മാക് ഒഎസ് ബിഗ് സറിന്റെ യൂസർ ഇന്റർഫേസ് കാര്യമായ പുനർരൂപകൽപ്പന നടത്തിയിട്ടുണ്ട്, മാത്രമല്ല ഭാവിയിൽ ഇറങ്ങാനിരിക്കുന്ന ആപ്പിളിന്റെ എആർഎം പ്രോസസറുകൾ അധിഷ്ഠിതമായ മാക് കമ്പ്യൂട്ടറുകളെ ഇത് പിന്തുണക്കും.
നിലവിൽ ഉപയോഗിക്കുന്ന ഇന്റൽ പ്രൊസസ്സറുകളിൽ നിന്ന് ആപ്പിളിന്റെ തന്നെ പ്രൊസസ്സറുകളിലേക്ക് മാറുന്നതിന്റെ പ്രതീകമായി, മാക് ഒഎസിന്റെ പ്രാഥമിക പതിപ്പ് നമ്പർ 10 ൽ നിന്ന് 11 ആയി പുതുക്കി.[3][4] 2000 ൽ മാക് ഒഎസ് ടെൻ ബീറ്റ പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു മാറ്റം ആപ്പിൾ പ്രഖ്യാപിക്കുന്നത്.