മഡോണ വിത്ത് ദി ഫിഷ്
From Wikipedia, the free encyclopedia
നവോത്ഥാന മാസ്റ്റർ റാഫേൽ വരച്ച ചിത്രമാണ് മഡോണ വിത്ത് ദി ഫിഷ്. ( or Madonna of the Fish) മഡോണ കുഞ്ഞായ യേശുവിനെ മടിയിൽ നിർത്തികൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു. ഒരു വശത്ത് ഒരു തുറന്ന പുസ്തകം കൈവശം വച്ചുകൊണ്ട് നിൽക്കുന്ന സെന്റ് ജെറോമിനരികിൽ സിംഹം കിടക്കുന്നു. മറുവശത്ത് പ്രധാന ദൈവദൂതൻ റാഫേൽ സിംഹാസനത്തിന്റെ ചുവട്ടിൽ സന്നിഹിതനായിരിക്കുന്നു. ടൈഗ്രിസ് നദിയിലേക്ക് നയിച്ച തോബിയാസ്, അത്ഭുതകരമായ ഒരു മത്സ്യത്തെ തൂക്കിപിടിച്ചിരിക്കുന്നു. ജ്ഞാനസ്നാനവ്യക്തി മത്സ്യം തൂക്കിപിടിച്ചിരിക്കുന്നത് ആദ്യകാല ജ്ഞാനസ്നാന രീതിയായിരുന്നു. എല്ലായ്പ്പോഴും പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് സംരക്ഷണം നൽകുന്നതിനാൽ അതിനെ അനുസ്മരിച്ചുകൊണ്ട് റാഫേൽ ദൈവദൂതൻ നയിക്കുന്ന തോബിയാസിനെ ചിത്രീകരിച്ചിരിക്കുന്നു. റോമൻ കത്തോലിക്കാസഭയുടെ കാനോനിക്കൽ പുസ്തകങ്ങളിലേക്ക് ബുക്ക് ഓഫ് തോബിറ്റ് അവതരിപ്പിച്ചതിന്റെ സ്മരണയ്ക്കായി 1512-14 കാലഘട്ടത്തിലാണ് ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു. സെന്റ് ജെറോം തോബിത്തിന്റെ പുസ്തകം ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അത് മേരിയുടെ വലതുവശത്തുള്ള സാന്നിധ്യം വിശദീകരിക്കുന്നു.[1]
Madonna with the Fish | |
---|---|
കലാകാരൻ | Raphael |
വർഷം | 1512–1514 |
തരം | oil on board |
അളവുകൾ | 113 cm × 88 cm (44 in × 35 in) |
സ്ഥാനം | Museo del Prado, Madrid |
നിലവിൽ ഈ ചിത്രം മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോരുടെ ശേഖരത്തിലാണ് കാണപ്പെടുന്നത്.