ഫ്രെഡറിക് ഏംഗൽസ്
ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും / From Wikipedia, the free encyclopedia
ഫ്രെഡറിക് ഏംഗൽസ് (നവംബർ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്.[1][2] മാർക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.
ജനനം | 28 നവംബർ1820 ബർമ്മൻ, പ്രഷ്യ |
---|---|
മരണം | 5 ഓഗസ്റ്റ് 1895(1895-08-05) (പ്രായം 74) ലണ്ടൻ, ഇംഗ്ലണ്ട് |
ദേശീയത | German |
കാലഘട്ടം | പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
പ്രദേശം | പടിഞ്ഞാറൻ തത്ത്വചിന്ത |
ചിന്താധാര | Continental philosophy Marxism Dialectical materialism Historical materialism |
പ്രധാന താത്പര്യങ്ങൾ | Political philosophy, economics, class struggle, criticism of capitalism |
ശ്രദ്ധേയമായ ആശയങ്ങൾ | Alienation and exploitation of the worker, historical materialism |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഏംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനിടയിലാണ് പിന്നീട് സുഹൃത്തും സഹപ്രവർത്തകനുമായ കാൾ മാർക്സിനെ കണ്ടു മുട്ടുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്തത്തിനെതിരേ നടന്ന വിപ്ലവത്തിന്റെ പ്രചോദനങ്ങൾ ഇരുവരും ചേർന്ന് പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളായിരുന്നു. 1895 ൽ തൊണ്ടയിലെ അർബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു.[2]