ഫെലിസിറ്റി ജോൺസ്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഫെലിസിറ്റി റോസ് ഹാഡ്ലി ജോൺസ് ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് (ജനനം: 17 ഒക്ടോബർ 1983). പന്ത്രണ്ടാം വയസ്സിൽ ദി ട്രെഷർ സീക്കേഴ്സ് (1996) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കുട്ടിക്കാലത്തുതുന്നെ ഫെലിസിറ്റി തന്റെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ചു. ഒരു ടെലിവിഷൻ പരമ്പരയായ 'ദി വോർസ്റ്റ് വിച്ച്', അതിന്റെ തുടർച്ചയായ 'വീർഡ്സിസ്റ്റർ കോളേജ്' എന്നിവയ്ക്കായി അവർ എഥേൽ ഹാലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റേഡിയോയിൽ, ബിബിസിയുടെ ദി ആർച്ചേഴ്സ് എന്ന പരിപാടിയിൽ എമ്മ ഗ്രണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
വസ്തുതകൾ ഫെലിസിറ്റി ജോൺസ്, ജനനം ...
ഫെലിസിറ്റി ജോൺസ് | |
---|---|
ജനനം | Felicity Rose Hadley Jones (1983-10-17) 17 ഒക്ടോബർ 1983 (40 വയസ്സ്) Birmingham, West Midlands, England |
കലാലയം | Wadham College, Oxford |
തൊഴിൽ | Actress |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | Charles Guard (m. 2018) |
പങ്കാളി(കൾ) | Ed Fornieles (2003–2013) |
അടയ്ക്കുക