പെറ്റാലുമ
From Wikipedia, the free encyclopedia
പെറ്റാലുമ അമേരിക്കൻ ഐക്യനാടുകളിലെ സൊനോമ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുടെ ഉപമേഖലയായ വടക്കൻ ഉൾക്കടൽ പ്രദേശ ഖണ്ഡത്തിൽ, കാലിഫോർണിയിയിലെ വൈൻ കൺട്രിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസികോ നഗരത്തിന് ഏകദേശം 37 മൈൽ (60 കിലോമീറ്റർ) അകലത്തിലാണു സ്ഥിതി ചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 57,941 ആയിരുന്നു.[6]
Petaluma Péta Lúuma (Coast Miwok) | |||||||
---|---|---|---|---|---|---|---|
City | |||||||
| |||||||
Location in Sonoma County and the state of California | |||||||
Coordinates: 38°14′45″N 122°37′53″W | |||||||
Country | United States | ||||||
State | California | ||||||
County | Sonoma | ||||||
Incorporated | April 12, 1858[1] | ||||||
• Mayor | David Glass[2] | ||||||
• Vice Mayor | Dave King[2] | ||||||
• City Manager | John C. Brown[3] | ||||||
• ആകെ | 14.49 ച മൈ (37.53 ച.കി.മീ.) | ||||||
• ഭൂമി | 14.38 ച മൈ (37.25 ച.കി.മീ.) | ||||||
• ജലം | 0.11 ച മൈ (0.28 ച.കി.മീ.) 0.74% | ||||||
ഉയരം | 30 അടി (9 മീ) | ||||||
• ആകെ | 57,941 | ||||||
• കണക്ക് (2016)[7] | 60,530 | ||||||
• ജനസാന്ദ്രത | 4,208.73/ച മൈ (1,624.97/ച.കി.മീ.) | ||||||
സമയമേഖല | UTC−8 (Pacific) | ||||||
• Summer (DST) | UTC−7 (PDT) | ||||||
ZIP codes | 94952, 94954, 94953 | ||||||
Area code | 707 | ||||||
FIPS code | 06-56784 | ||||||
GNIS feature IDs | 277575, 2411407 | ||||||
വെബ്സൈറ്റ് | cityofpetaluma |
പെറ്റാലുമയിൽ സ്ഥിതി ചെയ്യുന്ന 'ദ റാഞ്ചോ പെറ്റാലുമ അഡോബ്' ദേശീയ ചരിത്രത്തിന്റെ ഒരു അടയാളമാണ്. 1836 ൽ സാൻ ഫ്രാൻസിസ്കോ പ്രെസിഡിയോയിലെ മേധാവിയായിരുന്ന ജനറൽ മരിയാനോ ഗ്വാഡലൂപെ വല്ലെജോയുടെ ഉത്തരവനുസരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. പെറ്റലമാ നദിമുതൽ നിന്നും സൊനോമാ ക്രീക്ക് വരെ വ്യാപിച്ചുകിടക്കുന്ന 66,000 ഏക്കർ (270 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തിന്റെ കേന്ദ്രഭാഗത്തായാണിതു സ്ഥിതിചെയ്യുന്നത്. വടക്കൻ കാലിഫോർണിയയിലെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംരക്ഷിത നിർമ്മിതികളിലൊന്നായി ഈ അഡോബ് പരിഗണിക്കപ്പെടുന്നു.