ത്രിമാന പ്രക്ഷേപം
From Wikipedia, the free encyclopedia
ത്രിമാന വസ്തുക്കളെ ദ്വിമാനപ്രതലത്തിൽ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതമാണ് ത്രിമാന പ്രക്ഷേപം (3 dimensional projection or 3D Projection). വസ്തുക്കളുടെ രൂപത്തെ ആസ്പദമാക്കിയുളള ബിന്ദുചിത്രം രൂപപ്പെടുത്തുകയും ആ ബിന്ദുക്കളെ പരസ്പരം യോജിപ്പിച്ചുകൊണ്ട് ഒരു ദൃശ്യരൂപം ഉണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ കിട്ടുന്ന രൂപം യഥാർത്ഥ ത്രിമാന വസ്തുവിന്റെ ദ്വിമാനപ്രതലത്തിലുളള കാഴ്ചയായിരിക്കും നല്കുക. എൻജിനീയറിംഗ് രേഖാചിത്രങ്ങളിലും കമ്പ്യൂട്ടർ ഗ്രാഫിക്സിലും ഇത്തരം പ്രക്ഷേപങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പ്രധാനമായും രണ്ടുവിധത്തിലുളള പ്രക്ഷേപരീതികളുണ്ട്:
- സമാന്തരപ്രക്ഷേപം (parallel projection)
- പരിപ്രേക്ഷ്യപ്രക്ഷേപം(perspective projection)
- ബഹുമുഖപ്രക്ഷേപം (Multiview projection) (മുൻകാഴ്ച,elevation)
- അക്ഷമിതീയപ്രക്ഷേപം Axonometric projection അഥവാ സമനീയപ്രക്ഷേപം(isometric)
- തിര്യക് പ്രക്ഷേപം (Oblique projection) (മിലിട്ടറി)
- തിര്യക് പ്രക്ഷേപം (ക്യാബിനെറ്റ്)
- ഏക പരിപ്രേക്ഷ്യം(One-point perspective)
- ദ്വിക പരിപ്രേക്ഷ്യംTwo-point perspective
- ത്രിക പരിപ്രേക്ഷ്യം (Three-point perspective)