ഡെമി മൂർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി ജീൻ മൂർ[n 1] (/dəˈmiː/ də-MEE;[13] മുമ്പ് ഗയ്നെസ്; ജനനം നവംബർ 11, 1962).[14] എൺപതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവർ. 1981-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മൂർ, ജനറൽ ഹോസ്പിറ്റൽ (1982-1984) എന്ന സോപ്പ് ഓപ്പറയിൽ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ബ്ലേം ഇറ്റ് ഓൺ റിയോ (1984) സിനിമയിലെ കൗമാരപ്രായക്കാരിലൊരാളായും സെന്റ് എൽമോസ് ഫയർ (1985), എബൌട്ട് ലാസ്റ്റ് നൈറ്റ്... (1986) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും അംഗീകാരം നേടി.[15] ഗോസ്റ്റ് (1990) എന്ന ചിത്രത്തിലെ വേഷത്തിലൂടെ അഭിനയ രംഗത്ത് മുന്നേറ്റംനടത്തുകയും ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു. ചിത്രത്തിലെ വേഷത്തിന് ഒട്ടേറ പ്രശംസ ലഭിക്കുകയും ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം നേടുകയും ചെയ്തു.
ഡെമി മൂർ | |
---|---|
ജനനം | Demi Gene Guynes |
തൊഴിൽ | അഭിനയം |
സജീവ കാലം | 1981– ഇതു വരെ |
ജീവിതപങ്കാളി(കൾ) | ഫ്രെട്ടി മൂർ (1980–1985) ബ്രൂസ് വില്ലിസ് (1987–2000) അഷ്ടോൻ കുട്ചെർ (2005–2013)[1] |
പുരസ്കാരങ്ങൾ | മികച്ച നടിക്കുള്ള സറ്റെൻ പുരസ്കാരങ്ങൾ ഗോസ്റ്റ് (1990) |
1990-കളുടെ തുടക്കത്തിൽ, എ ഫ്യൂ ഗുഡ് മെൻ (1992), ഇൻഡിസെന്റ് പ്രൊപ്പോസൽ (1993), ഡിസ്ക്ലോഷർ (1994) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ കൂടുതൽ ബോക്സോഫീസ് വിജയം നേടി. 1996-ൽ, സ്ട്രിപ്റ്റീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 12.5 മില്യൺ ഡോളർ പ്രതിഫലം ലഭിച്ചതോടെ മൂർ അക്കാലത്തെ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയായി മാറി.[16] ദി സ്കാർലറ്റ് ലെറ്റർ (1995), ദി ജൂറർ (1996), ജി.ഐ. ജെയ്ൻ (1997) തുടങ്ങിയ ചിത്രങ്ങളിൽ താര പരിവേഷത്തോടെ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇവയെല്ലാം വാണിജ്യപരമായി പരാജയപ്പെടുകയും കരിയറിലെ മാന്ദ്യത്തിന് കാരണമാവുകയും ചെയ്തു.[17][18] ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം (1996), ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം II (2002) എന്നിവയിലെ ശബ്ദ വേഷങ്ങളിലൂടെയും ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ (2003), ബോബി (2006), മിസ്റ്റർ ബ്രൂക്സ് (2007), മാർജിൻ കോൾ (2011), റഫ് നൈറ്റ് (2017) തുടങ്ങിയ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങളിലൂടെയും അവർ തിരിച്ചുവരുവ് നടത്തി.[19]
2019-ൽ അവർ ഇൻസൈഡ് ഔട്ട് എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കുകയും അത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.[20][21][22] സംഗീതജ്ഞൻ ഫ്രെഡി മൂർ, അഭിനേതാക്കളായ ബ്രൂസ് വില്ലിസ്,[23] ആഷ്ടൺ കച്ചർ മൂർ എന്നിവരെ വിവാഹം കഴിച്ച മൂറിന് വില്ലിസിൽ മൂന്ന് പെൺമക്കളുണ്ട്.