ജെഫ്രി റൈറ്റ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജെഫ്രി റൈറ്റ് (ജനനം: ഡിസംബർ 7, 1965) ഒരു അമേരിക്കൻ നടനാണ്. ടോണി അവാർഡ്, ഗോൾഡൻ ഗ്ലോബ്, എമ്മി അവാർഡ് എന്നിവ നേടിയ ബ്രോഡ്വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന എച്ച്ബിഒ മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്ക്വിയറ്റ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളിസ്, നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബിഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.
വസ്തുതകൾ ജെഫ്രി റൈറ്റ്, ജനനം ...
ജെഫ്രി റൈറ്റ് | |
---|---|
ജനനം | (1965-12-07) ഡിസംബർ 7, 1965 (58 വയസ്സ്) വാഷിംഗ്ടൺ, ഡി.സി., യു.എസ്. |
കലാലയം | Amherst College (BA) |
തൊഴിൽ | നടൻ |
സജീവ കാലം | 1990–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
അടയ്ക്കുക
2016 മുതൽ, ജെഫ്രി റൈറ്റ് വെസ്റ്റ്വേൾഡ് എന്ന എച്ച്ബിഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.