ചാനൽ ടണൽ
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് ചാനൽ ടണൽ[1] (ചുരുക്കത്തിൽ ചണൽ (Chunnel) എന്നും അറിയപ്പെടുന്നു[2][3]). 50.5 കിലോമീറ്റർ (31.4 മൈൽ) നീളമുള്ള ഈ പാത ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നു. 'യൂറോസ്റ്റാർ' എന്ന അതിവേഗ തീവണ്ടിയാണ് ഇതു വഴി സഞ്ചരിക്കുന്നത്.
ചാനൽ ടണലിന്റെ ഭൂപടം | |
Overview | |
---|---|
Location | ഇംഗ്ലീഷ് ചാനൽ (ഡോവർ കടലിടുക്ക്) |
Coordinates | ഫോക്ക്സ്റ്റോൺ: 51°5′49.5″N 1°9′21″E Coquelles: 50°55′22″N 1°46′50.16″E |
Status | Active |
Start | ഫോക്ക്സ്റ്റോൺ, കെന്റ്, യുണൈറ്റഡ് കിങ്ഡം |
End | Coquelles, Pas-de-Calais, ഫ്രാൻസ് |
Operation | |
Opened | 6 മേയ് 1994 (തുരങ്കം) 14 നവംബർ 1994 (യാത്രാസർവീസ്) |
Owner | യൂറോടണൽ |
Operator | യൂറോടണൽ യൂറോസ്റ്റാർ DB Schenker Rail (UK) SNCF |
Character | Through-rail passenger and freight. Vehicle shuttle. |
Technical | |
Line length | 50.45 km (31.35 mi) |
No. of tracks | 2 single track tunnels 1 service tunnel |
Gauge | 1,435 mm (4 ft 8 1⁄2 in) (standard gauge) |
Electrified | 25 kV AC OHLE |
സമുദ്രാന്തർഭാഗത്തെ നീളം37.9 kilometres (23.5 mi) ഉള്ള ഈ തുരങ്കം ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ഭാഗമുള്ള തുരങ്കമാണ് ജാപ്പനിലെ സൈകാൻ ടണലിന് ആകെ 53.85 kilometres (33.46 mi) നീളമുണ്ടങ്കിലും 23.3 kilometres (14.5 mi) ദൂരമേ സമുദ്രത്തിനടിയിലൂടെ കടന്നു പോകുന്നുള്ളൂ. ഇതിൽ അനുവദനീയമായ പരമാവധി വേഗത 160 kilometres per hour (99 mph)ആണ്.[4]
1988 നിർമ്മാണം ആരംഭിച്ച് 1994-ൽ പണി പൂർത്തിയായ ഈ പദ്ധതിക്ക് ചെലവാത് 4.65 ശതകോടി പൗണ്ട് സ്റ്റെർലിംങ് ആണ്[5] നിർമ്മാണം പൂർത്തിയായതിനുശേഷം തീപ്പിടുത്തങ്ങളും അതിശൈത്യവും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്,.[6][7]
എലിസബത്ത് രാജ്ഞിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസും ചേർന്നാണ് 1994-മെയ് 6 - ന് ടണലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.