ഗൈനക്കോളജി
From Wikipedia, the free encyclopedia
സ്ത്രീകളുടെ സവിശേഷമായ ആരോഗ്യപ്രശ്നങ്ങളെപറ്റി പഠിക്കുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് ഗൈനക്കോളജി അഥവാ സ്ത്രീരോഗശാസ്ത്രം. ഗ്രീക്കിൽ നിന്ന് വന്ന ഈ പദം ഉദ്ദേശിക്കുന്നത് "സ്ത്രീകളുടെ ശാസ്ത്രം" എന്നാണ്.[1] ഈ രംഗത്തെ വിദഗ്ദരെ ഗൈനെകൊളെജിസ്റ്റ് (സ്ത്രീരോഗ വിദഗ്ദ്ധർ) എന്നു പറയുന്നു. ഗൈനക്കോളജി സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥ (യോനി, ഗർഭപാത്രം,അണ്ഡാശയം), സ്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൈനക്കോളജിയിൽ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു. സ്ത്രീ അവയവങ്ങളുള്ള ആർക്കും ഒരു ഗൈനക്കോളജിസ്റ്റിനെ കാണാവുന്നതാണ്. കാണുന്നവരിൽ 80% പേരും 15-നും 45-നും ഇടയിൽ പ്രായമുള്ളവരാണ്.
വസ്തുതകൾ System, Subdivisions ...
System | സ്ത്രീ പ്രത്യുത്പാദന സംവിധാനം |
---|---|
Subdivisions | ഓങ്കോളജി, മെറ്റേണൽ മെഡിസിൻ |
Significant diseases | വന്ധ്യത, ആർത്തവ രക്തസ്രാവം, ഗൈനക്കോളജിക്കൽ ക്യാൻസർ |
Significant tests | ലാപ്രോസ്കോപ്പി |
Specialist | സ്തീരോഗവിദഗ്ധന് |
അടയ്ക്കുക