കോശസിദ്ധാന്തം
From Wikipedia, the free encyclopedia
കോശങ്ങളുടെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന, ജീവശാസ്ത്രത്തിലെ ഒരു ശാസ്ത്രീയസിദ്ധാന്തമാണ് കോശസിദ്ധാന്തം . അത് എല്ലാ ജീവികളുടെയും അവയുടെ പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാന ഘടകമായ. കോശത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു. മൂന്നു അടിസ്ഥാന തത്ത്വങ്ങളാണു കോശസിദ്ധാന്തത്തിനുള്ളത്. അവ താഴെക്കൊടുക്കുന്നു:
- എല്ലാ ജീവശരീരവും കോശനിർമ്മിതമാണ്.
- ജീവന്റെ ഏറ്റവും അടിസ്ഥാന ഘടകം കോശമാണ്.
- എല്ലാ കോശങ്ങളും മുമ്പുണ്ടായിരുന്ന ജീവനുള്ള കോശങ്ങളിൽ നിന്നുമുണ്ടാകുന്നു.