കേറ്റ് ഹഡ്സൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കേറ്റ് ഗാരി ഹഡ്സൺ (ജനനം: ഏപ്രിൽ 19, 1979)[1] ഒരു അമേരിക്കൻ നടിയും സാഹിത്യകാരിയും ഫാഷൻ ഡിസൈനറുമാണ്. ഓൾമോസ്റ്റ് ഫേമസ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മുഖ്യനിരയിലേയ്ക്കുവന്ന അവർക്ക് ഇതിലെ വേഷം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും ഒപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുന്നതിനും അവസരമൊരുക്കി. ഹൌ ടു ലോസ് എ ഗൈ ഇൻ 10 ഡെയ്സ് (2003), റൈസിംഗ് ഹെലൻ (2004), ദി സ്കെലിറ്റൻ കീ (2005), യു, മി ആൻഡ് ഡുപ്രീ (2006), ഫൂൾസ് ഗോൾഡ് (2008), ബ്രൈഡ് വാർസ് (2009), നയൻ (2009), ഡീപ് വാട്ടർ ഹൊറൈസൺ (2016), മദേർസ് ഡേ (2016), മാർഷൽ (2017) എന്നിവ അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
വസ്തുതകൾ കേറ്റ് ഹഡ്സൺ, ജനനം ...
കേറ്റ് ഹഡ്സൺ | |
---|---|
ജനനം | കേറ്റ് ഗാരി ഹഡ്സൺ (1979-04-19) ഏപ്രിൽ 19, 1979 (45 വയസ്സ്) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി, സാഹിത്യകാരി, വ്യവസായ പ്രമുഖ |
സജീവ കാലം | 1996–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ക്രിസ് റോബിൻസൺ
(m. 2000; div. 2007) |
പങ്കാളി(കൾ) |
|
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
അടയ്ക്കുക