കുർട്ട് റസ്സൽ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കുർട്ട് വോഗൽ റസ്സൽ (ജനനം മാർച്ച് 17, 1951) ഒരു അമേരിക്കൻ അഭിനേതാവാണ് ദി ട്രാവൽസ് ഓഫ് ജെയ്മി മക്ഫീറ്റേഴ്സ് (1963-1964) എന്ന വെസ്റ്റേൺ പരമ്പരയിലൂടെ 12-ാം വയസ്സിൽ അദ്ദേഹം ടെലിവിഷൻ പരമ്പരയിലൂടെ അഭിനയിക്കാൻ ആരംഭിച്ചു. 1960-കളുടെ അവസാനത്തിൽ, വാൾട്ട് ഡിസ്നി കമ്പനിയുമായി പത്തുവർഷത്തെ കരാറിൽ ഒപ്പുവച്ച അദ്ദേഹം അവിടെ ദ കമ്പ്യൂട്ടർ വോർ ടെന്നീസ് ഷൂസ് (1969), നൗ യു സീ ഹിം, നൗ യു ഡോണ്ട് (1972), ദ സ്ട്രോംഗസ്റ്റ് മാൻ ഇൻ ദ വേൾഡ് (1975) തുടങ്ങിയ ചിത്രങ്ങളിൽ ഡെക്സ്റ്റർ റിലേ എന്ന കഥാപാത്രമായി അഭിനയിച്ചു. ടർണർ ക്ലാസിക് മൂവീസിന്റെ റോബർട്ട് ഓസ്ബോണിൻറെ അഭിപ്രായ പ്രകാരം, 1970 കളിലെ സ്റ്റുഡിയോയിലെ മികച്ച താരമായി അദ്ദേഹം മാറിയിരുന്നു.[1]
കുർട്ട് റസ്സൽ | |
---|---|
ജനനം | കുർട്ട് വോഗൽ റസ്സൽ (1951-03-17) മാർച്ച് 17, 1951 (73 വയസ്സ്) സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്, യു.എസ്. |
വിദ്യാഭ്യാസം | തൗസൻഡ് ഓക്സ് ഹൈസ്കൂൾ |
തൊഴിൽ | നടൻ |
സജീവ കാലം | 1962–ഇതുവരെ |
ജീവിതപങ്കാളി(കൾ) | സീസൺ ഹുബ്ലി
(m. 1979; div. 1983) |
പങ്കാളി(കൾ) | ഗോൾഡി ഹോൺ (1983–ഇതുവരെ) |
കുട്ടികൾ | വ്യാറ്റ് റസ്സൽ ഉൾപ്പെടെ 2 |
മാതാപിതാക്ക(ൾ) |
|
മൈക്ക് നിക്കോൾസിന്റെ സിൽൿവുഡ് (1983) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള മോഷൻ പിക്ചർ - ഗോൾഡൻ ഗ്ലോബ് അവാർഡിന് റസ്സൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1980-കളിൽ, ജോൺ കാർപെന്റർ സംവിധാനം ചെയ്ത നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം എസ്കേപ്പ് ഫ്രം ന്യൂയോർക്ക് (1981) എന്ന അത്യന്താധുനിക ആക്ഷൻ ചിത്രത്തിലെ കൊള്ളക്കാരനായി മാറിയ ആർമി ഹീറോ സ്നേക്ക് പ്ലിസ്കെൻ എന്ന ആന്റി ഹീറോ കഥാപാത്രം, അതിൻറെ തുടർച്ചയായ എസ്കേപ്പ് ഫ്രം എൽ.എ. (1996), ദി തിംഗ് (1982) എന്ന ഹൊറർ ചിത്രം, കുങ്-ഫു കോമഡി ആക്ഷൻ ചിത്രം ബിഗ് ട്രബിൾ ഇൻ ലിറ്റിൽ ചൈന (1986) ഉൾപ്പെടെ നിരവിധി ചിത്രങ്ങളിൽ അഭിനയിച്ചു. എൽവിസ് (1979) എന്ന ചിത്രത്തിൽ റോക്ക് ആൻഡ് റോൾ സൂപ്പർസ്റ്റാർ എൽവിസ് പ്രെസ്ലിയെ അവതരിപ്പിച്ചതിൻറെ പേരിൽ മികച്ച നടനുള്ള പ്രൈംടൈം എമ്മി അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
യൂസ്ഡ് കാർസ് (1981), ദി ബെസ്റ്റ് ഓഫ് ടൈംസ് (1986), ഓവർബോർഡ് (1987), ടാംഗോ & ക്യാഷ് (1989), ബാക്ക്ഡ്രാഫ്റ്റ് (1991) ടോംബ്സ്റ്റോൺ (1993), സ്റ്റാർഗേറ്റ് (1994), എക്സിക്യൂട്ടീവ് ഡിസിഷൻ (1996), വാനില സ്കൈ (2001), മിറക്കിൾ (2004), സ്കൈ ഹൈ (2005), ഡെത്ത് പ്രൂഫ് (2007), ദി ഹേറ്റ്ഫുൾ എയ്റ്റ് (2015), വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019) എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ റസ്സൽ അഭിനയിച്ചു. ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ മിസ്റ്റർ നോബഡി എന്ന കഥാപാത്രമായി ഫ്യൂരിയസ് 7 (2015), ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് (2017), എഫ് 9 (2021) എന്നിവയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം, മാർവൽ സിനിമാറ്റിക്സ് സൂപ്പർ ഹീറോ ചിത്രങ്ങളായ ഗാർഡിയൻസ് ഓഫ് ഗാലക്സി വോളിയം 2 (2017), വാട്ട് ഇഫ്…? എന്നിവയിൽ ഈഗോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും തുടർന്ന് ദ ക്രിസ്മസ് ക്രോണിക്കിൾസ് (2018), ദ ക്രിസ്മസ് ക്രോണിക്കിൾസ് 2 (2020) എന്നിവയിൽ സാന്താക്ലോസിനെയും അവതരിപ്പിച്ചു. ഒരിക്കലും അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കാത്ത മികച്ച നടന്മാരിൽ ഒരാളായി ദി ഗാർഡിയൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.