കാർബോഹൈഡ്രേറ്റ്
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ മാത്രം ഉൾക്കൊള്ളുന്ന ഓർഗാനിക് സംയുക്തം / From Wikipedia, the free encyclopedia
പ്രകൃതിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജൈവതന്മാത്രകളാണ് ധാന്യകങ്ങൾ. സാക്കറൈഡുകൾ എന്നും ഇവ അറിയപ്പെടുന്നു. ജൈവവ്യവസ്ഥയിൽ സുപ്രധാനമായ അനേകം ധർമ്മങ്ങൾ കാർബോഹൈഡ്രേറ്റുകൾക്കുണ്ട്. ജീവികളിൽ ഊർജ്ജം സംഭരിച്ചു വയ്ക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെ രൂപത്തിലാണ് (അന്നജം, ഗ്ലൈക്കൊജൻ എന്നിവ ഉദാഹരണങ്ങൾ). സസ്യങ്ങളിൽ ഘടനയുടെ പ്രധാന ഭാഗമായ സെല്ലുലോസ്, ചില ജന്തുക്കളിൽ ഈ ധർമ്മം നിർവ്വഹിക്കുന്ന കൈറ്റിൻ എന്നിവയും കാർബോഹൈഡ്രേറ്റുകളാണ്. ഇവയ്ക്കു പുറമെ വളർച്ച, പ്രതിരോധസംവിധാനം, രക്തം കട്ട പിടിക്കൽ മുതലായവയിലും കാർബോഹൈഡ്രേറ്റുകളും ബന്ധപ്പെട്ട ജൈവതന്മാത്രകളും സഹായിക്കുന്നു.