കാരി ഫിഷർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാരി ഫ്രാൻസെസ് ഫിഷർ (ഒക്ടോബർ 21, 1956 - ഡിസംബർ 27, 2016) ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ്. സ്റ്റാർ വാർസ് സിനിമകളിൽ (1977-1983) രാജകുമാരി ലിയയായി അഭിനയിച്ച അവർക്ക്, ഈ വേഷത്തിന് നാല് സാറ്റേൺ അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചു. സ്റ്റാർ വാർസ്: ദി ഫോഴ്സ് എവേക്കൻസ് (2015), ദി ലാസ്റ്റ് ജെഡി (2017) എന്നീ ചിത്രങ്ങളിൽ ഈ വേഷം അവർ വീണ്ടും അവതരിപ്പിക്കുകയും ദി ലാസ്റ്റ് ജെഡ് അവർക്കായി മരണാനന്തര റിലീസായി സമർപ്പിക്കപ്പെടുകയും ചെയ്തു. ദി റൈസ് ഓഫ് സ്കൈവാക്കർ (2019) എന്ന ചിത്രത്തിൽ അവരുടെ ദ ഫോഴ്സ് അവേക്കൻസ് എന്ന സിനിമയ്ക്കായി ചിത്രീകരിച്ച റിലീസ് ചെയ്യാത്ത ഭാഗങ്ങൾ ഉപയോഗിച്ചിരുന്നു.
കാരി ഫിഷർ | |
---|---|
ജനനം | Carrie Frances Fisher (1956-10-21)ഒക്ടോബർ 21, 1956 |
മരണം | ഡിസംബർ 27, 2016(2016-12-27) (പ്രായം 60) Los Angeles, California, U.S. |
മരണ കാരണം | Cardiac arrest; contributing factors were sleep apnea and atherosclerosis[1] |
അന്ത്യ വിശ്രമം | Cremated: portion of her ashes entombed at Forest Lawn Memorial Park, Hollywood Hills, U.S.[2] |
തൊഴിൽ |
|
സജീവ കാലം | 1973–2016 |
ജീവിതപങ്കാളി(കൾ) | Paul Simon
(m. 1983; div. 1984) |
പങ്കാളി(കൾ) | Bryan Lourd (1991–1994) |
കുട്ടികൾ | Billie Lourd |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
വെബ്സൈറ്റ് | carriefisher |
ഷാംപൂ (1975), ദി ബ്ലൂസ് ബ്രദേഴ്സ് (1980), ഹന്ന ആൻഡ് ഹെർ സിസ്റ്റേഴ്സ് (1986), ദി 'ബർബ്സ് (1989), വെൻ ഹാരി മെറ്റ് സാലി... (1989), സോപ്ഡിഷ് (1991), ദി വിമൻ (2008) എന്നിവയാണ് ഫിഷറിന്റെ മറ്റ് പ്രധാന ചലച്ചിത്ര അംഗീകാരങ്ങൾ. ടെലിവിഷൻ പരമ്പരകളായ 30 റോക്ക് (2007), കാറ്റസ്ട്രോഫി (2017) എന്നിവയിലെ പ്രകടനങ്ങൾക്ക് ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് അവർ രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജ് എന്ന ആത്മകഥാംശമുള്ള നോവൽ, ഒരു വനിതാകഥാപാത്രം മാത്രമുള്ള ആത്മകഥാപരമായ ഒരു നാടകം, ഇതേ നാടകത്തെ ആസ്പദമാക്കിയുള്ള നോൺ-ഫിക്ഷൻ പുസ്തകമായ വിഷ്ഫുൾ ഡ്രിങ്കിംഗ് എന്നിവയുൾപ്പെടെ നിരവധി അർദ്ധ-ആത്മകഥാപരമായ രചനകൾ ഫിഷർ നടത്തിയിട്ടുണ്ട്. പോസ്റ്റ്കാർഡ്സ് ഫ്രം ദ എഡ്ജിന്റെ ചലച്ചിത്ര പതിപ്പിന് തിരക്കഥയെഴുതിയ അവർക്ക്, അത് മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള ബാഫ്റ്റ അവാർഡ് നോമിനേഷൻ നേടിക്കൊടുത്തതൊടൊപ്പം വിഷ്ഫുൾ ഡ്രിങ്കിംഗ് എന്ന വൺ വുമൺ സ്റ്റേജ് ഷോയ്ക്ക് മികച്ച വെറൈറ്റി സ്പെഷ്യലിനുള്ള പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശവും ലഭിച്ചു. ഹുക്ക് (1991), സിസ്റ്റർ ആക്റ്റ് (1992), ദി വെഡ്ഡിംഗ് സിംഗർ (1998), കൂടാതെ സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിൽ നിന്നുള്ള നിരവധി സിനിമകളുടെ തിരക്കഥകൾ സംഗ്രഹിക്കുന്നതും തിരുത്തിയഴുതുന്നതും ഉൾപ്പെടെ, ഒരു സ്ക്രിപ്റ്റ് ഡോക്ടറായും ഫിഷർ മറ്റ് എഴുത്തുകാരുടെ തിരക്കഥകളിൽ പ്രവർത്തിച്ചിരുന്നു.
ഗായകൻ എഡ്ഡി ഫിഷറുടെയും നടി ഡെബി റെയ്നോൾഡ്സിന്റെയും മകളായിരുന്നു ഫിഷർ. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ബ്രൈറ്റ് ലൈറ്റ്സ്: സ്റ്റാറിംഗ് കാരി ഫിഷർ ആൻറ് ഡെബ്ബി റെയ്നോൾഡ്സ് എന്ന ഡോക്യമെൻററിയിൽ അമ്മയും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതിൻറെ പ്രഥമ പ്രദർശനം നടന്നു. ബൈപോളാർ ഡിസോർഡർ, മയക്കുമരുന്ന് ആസക്തി എന്നിവയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ധൈര്യം കാട്ടിയതിൻറെ പേരിൽ പേരിൽ അവർ ഏറെ പ്രശംസ നേടി. ലണ്ടനിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ട്രാൻസ്അറ്റ്ലാന്റിക് ഫ്ലൈറ്റ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അവർ നാല് ദിവസത്തിന് ശേഷം, 2016 ഡിസംബർ 27 ന്, 60 വയസ്സുള്ളപ്പോൾ, പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഫിഷർ മരിച്ചു. മരണാനന്തരം 2017-ൽ ഒരു ഡിസ്നി ലെജൻഡ് അവാർഡും 2018-ൽ മികച്ച സ്പോക്കൺ വേഡ് ആൽബത്തിനുള്ള ഗ്രാമി അവാർഡും ലഭിച്ചു.