ഒക്റ്റേവിയ സ്പെൻസർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ് ഒക്റ്റേവിയ ലെനോറ സ്പെൻസർ (ജനനം: മേയ് 25, 1972)[1]. ഒരു അക്കാദമി അവാർഡ്, ഒരു ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ അക്കാഡമി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ആഫ്രോ-അമേരിക്കൻ നടിമാരിലൊരാളാണ് ഒക്റ്റേവിയ. തുടർച്ചയായി രണ്ടു തവണ നാമനിർദ്ദേശം ലഭിച്ച ഒരേയൊരു കറുത്ത വർഗ്ഗക്കാരിയായ നടിയാണ് ഇവർ[2].
വസ്തുതകൾ ഒക്റ്റേവിയ സ്പെൻസർ, ജനനം ...
ഒക്റ്റേവിയ സ്പെൻസർ | |
---|---|
ജനനം | ഒക്റ്റേവിയ ലെനോറ സ്പെൻസർ (1972-05-25) മേയ് 25, 1972 (51 വയസ്സ്) മോണ്ട്ഗോമറി, അലബാമ |
മറ്റ് പേരുകൾ | ഒക്റ്റേവിയ എൽ. സ്പെൻസർ |
കലാലയം | ഓബൺ സർവ്വകലാശാല |
തൊഴിൽ | നടി, എഴുത്തുകാരി |
സജീവ കാലം | 1996–തുടരുന്നു |
അടയ്ക്കുക