എമിലി ബ്ലണ്ട്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
എമിലി ഒലിവിയ ലോറ ബ്ലണ്ട് (ജനനം: ഫെബ്രുവരി 23, 1983)[1] ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും നാടക നടിയും അതോടൊപ്പം ഒരു ഗായികയുമാണ്.[2] 2001 ൽ ‘ദ റോയൽ ഫാമിലി’ എന്ന നാടകത്തിലൂടെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. രണ്ടു വർഷത്തിനു ശേഷം, 2003 ൽ ആദ്യമായി ടെലിവിഷൻ സിനിമയായ ബൗഡിക്കയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് ഹെന്റി VIII എന്ന മിനി പരമ്പരയിൽ രാജ്ഞിയുടെ ഭാഗ്യഹീനയായ അകമ്പടിക്കാരിയായ കാതറീൻ ഹോവാർഡിൻറെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
എമിലി ബ്ലണ്ട് | |
---|---|
ജനനം | എമിലി ഒലിവിയ ലോറ ബ്ലണ്ട് (1983-02-23) 23 ഫെബ്രുവരി 1983 (41 വയസ്സ്) വാൻഡ്സ്വർത്ത്, ലണ്ടൻ, ഇംഗ്ലണ്ട് |
ദേശീയത | ബ്രിട്ടീഷ് |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
തൊഴിൽ | നടി |
സജീവ കാലം | 2001–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ |
|
2004 ലെ 'മൈ സമ്മർ ലൗ' എന്ന സിനിമയിലെ അവരുടെ പ്രകടനം ഏറ്റവും മികച്ച പുതുമുഖ വാഗ്ദാനത്തിനുള്ള ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡിന് അർഹയാക്കി. ‘ഗിഡിയൻസ് ഡോട്ടർ’ (2006) എന്ന ടെലിവിഷൻ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചിരുന്നു. അതേവർഷതന്നെ ‘ദ ഡെവിൾ വിയേർസ് പ്രാഡ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും മികച്ച സഹനടിയ്ക്കുള്ള BAFT അവാർഡ് നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.
2009 ൽ അവർക്ക് ആ വർഷത്തെ ബ്രിട്ടീഷ് കലാകാരിയ്ക്കുള്ള BAFTA ബ്രിട്ടാനിയ പുരസ്കാരം ലഭിച്ചു.[3] ‘ദ യംഗ് വിക്ടോറിയ’ എന്ന ചിത്രത്തിലെ വിക്ടോറിയ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചതോടെ അവർ കൂടുതൽ പ്രശസ്തയായി. ഇതിലെ അഭിനയത്തിന് നല്ല നടിയ്ക്കുളള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2009 ൽ കുറ്റാന്വേഷണ ഹാസ്യ ചിത്രമായ വൈൽഡ് ടാർജറ്റിൽ ബിൽ നിഗ്ഗി, റൂപർട്ട് ഗ്രിൻറ് എന്നിവരോടൊപ്പം വേഷമിട്ടു. റൊമാന്റിക് സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി അഡ്ജസ്റ്റ്മെന്റ് ബ്യൂറോ’ (2011), ശാസ്ത്ര-ഫിക്ഷൻ ആക്ഷൻ ത്രില്ലറായ ‘ലൂപ്പർ’ (2012), ശാസ്ത്ര ഫിക്ഷൻ സൈനിക ചിത്രമായ ‘എഡ്ജ് ഓഫ് ടുമോറോ’ (2014) പോലെയുള്ള ചിത്രങ്ങളാണ് വാണിജ്യ വിജയം നേടുന്നതെന്ന് അവർ മനസ്സിലാക്കിയിരുന്നു.