ആൻഡി ഗാർഷ്യ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ആൻന്ദ്രേ അർത്തൂറോ ഗാർഷ്യ മെനൻഡസ് (ജനനം ഏപ്രിൽ 12, 1956), അഥവാ ആൻഡി ഗാർഷ്യ ഒരു ക്യൂബൻ അമേരിക്കൻ നടനും, സംവിധായകനുമാണ്. ദി ഗോഡ്ഫാദർ പാർട്ട് III, ദ അൺടെച്ചബിൾസ്, ഇൻറർണൽ അഫയേഴ്സ്, വെൻ എ മാൻ ലവ്സ് എ വുമൺ തുടങ്ങി 1980-1990 കളിലെ നിരവധി വിജയചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2000-കളിൽ ഓഷ്യൻസ് ഇലവൻ, അതിന്റെ തുടർച്ചയായി ഓഷ്യൻസ് ട്വെൽവ്, ഓഷ്യൻസ് തേർറ്റീൻ, ദി ലോസ്റ്റ് സിറ്റി എന്നിവയിൽ അദ്ദേഹം അഭിനയിച്ചു.
വസ്തുതകൾ ആൻഡി ഗാർഷ്യAndy García, ജനനം ...
അടയ്ക്കുക
ദി ഗോഡ്ഫാദർ പാർട്ട് III എന്ന ചിത്രത്തിലെ വിൻസന്റ് മാൻസിനി എന്ന വേഷത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി. ഫോർ ലൗ ഓർ കൺട്രി: ദ അർത്തൂറോ സാൻഡോവാൽ സ്റ്റോറി എന്ന ചിത്രത്തിലെ മുഖ്യ വേഷത്തിന് അദ്ദേഹത്തിന് എമ്മി, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു.