അറബ് വസന്തം
From Wikipedia, the free encyclopedia
അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധ-പ്രക്ഷോഭ വിപ്ലവ പരമ്പരകളാണ് അറബ് വസന്തം (ഇംഗ്ലീഷ്:Arab Spring-അറബിക്: الربيع العربي) എന്ന് അറിയപ്പെടുന്നത്. അറബ് പോരാട്ടം, അറബ് വിപ്ലവങ്ങൾ എന്നീ പേരുകളിലും ഈ പ്രക്ഷോഭങ്ങൾ വിളിക്കപ്പെടുന്നു. 2010 ഡിസംബർ 18 മുതൽ ടുണീഷ്യ[1], ഈജിപ്റ്റ്[2] എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങൾ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്.[3] പ്രതിഷേധങ്ങൾ ബഹ്റൈൻ, സിറിയ, യെമൻ, ജോർഡാൻ, മൊറോക്കൊ, അൾജീരിയ, കുവൈറ്റ്, ലെബനാൻ, മൗറിത്താനിയ, സൗദി അറേബ്യ, സുഡാൻ, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും വ്യാപിച്ചു മുന്നേറികൊണ്ടിരിക്കുന്നു[അവലംബം ആവശ്യമാണ്].
അറബ് വസന്തം الربيع العربي | |
---|---|
-യുടെ ഭാഗം | |
തിയതി | 18 ഡിസംബർ 2010 (2010-12-18) – present (13 വർഷം, 161 ദിവസം) |
സ്ഥലം | |
ലക്ഷ്യങ്ങൾ |
|
സ്ഥിതി | തുടരുന്നു (as of 14 ഫെബ്രുവരി 2013[update])
|
Casualties | |
Death(s) | 30,430–37,140+ (International estimate; see table below) |
സമരങ്ങൾ, പ്രകടനങ്ങൾ, മാർച്ചുകൾ, സമ്മേളനങ്ങൾ തുടങ്ങിയ സുസ്ഥിര ജനപ്രതിരോധ മാർഗ്ഗങ്ങളിലൂടെയും വിവിധ സാമുഹ്യ മാധ്യമങ്ങളിലൂടെയും[4] ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ചും ബോധവൽക്കരണം നടത്തിയുമായിരുന്നു പ്രതിഷേധക്കാർ സർക്കാറിന്റെ അടിച്ചമർത്തലിനേയും ഇന്റർനെറ്റ്നിരോധത്തെയും നേരിട്ടത്[5].