അക്ഷയ് കുമാർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ അക്ഷയ് കുമാർ, ജനനം ...
അക്ഷയ് കുമാർ | |
---|---|
ജനനം | രാജീവ് ഹരി ഓം ഭാട്ടിയ |
തൊഴിൽ | ചലചിത്രനടൻ |
സജീവ കാലം | 1991 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ട്വിങ്കിൾ ഖന്ന (2001 – ഇതുവരെ) |
അടയ്ക്കുക
1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.[1]. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2]